അമേരിക്കയിൽ ടേക്ക് ഓഫിനിടെ കോക്ക് പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച യാത്രകാരൻ അറസ്റ്റിലായി
ചിക്കാഗോയിൽ നിന്ന് ലോസ്ഏഞ്ചൽസിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം
ചിക്കാഗോ: അമേരിക്കയിൽ ടേക്ക് ഓഫിനിടെ കോക്ക് പിറ്റിലേക്ക് അതിക്രമിച്ച് കയറുകയും എക്‌സിറ്റ് ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്ത യാത്രികൻ അറസ്റ്റിലായി. ചിക്കാഗോയിൽ നിന്ന് ലോസ്ഏഞ്ചൽസിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം.
സെപ്റ്റംബർ 8 ന് യുണൈറ്റഡ് എയർലൈൻസ് വിമാനം രാവിലെ ഒമ്പത് മണിക്ക് ചിക്കാഗോ ഒ ഹെയർ അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്ന് ലോസ്ഏഞ്ചൽസിലേക്ക് പുറപ്പെടുമ്പോൾ യാത്രക്കാരൻ തന്റെ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും എക്‌സിറ്റ് ഡോർ തുറക്കാൻ ശ്രമിക്കുകയും കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ചെയതു. ഇതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തുവെന്ന് ഫെഡ്‌റൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
എന്നാൽ ഇയാൾക്കെതിരെ എന്തെല്ലാം വകുപ്പുകൾ ചുമത്തിയെന്ന് വ്യകത്മല്ല. വിമാനം പറക്കുന്ന ഒരു ഘട്ടത്തിലും യാത്രകാർ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ പാടില്ല. അടുത്തിടെ ദുബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ കൂട്ടുകാരിയെ കോക്ക്പിറ്റിൽ കയറാനനുവദിച്ച എയർ ഇന്ത്യ പൈലറ്റിനെ മുന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും 30 ലക്ഷം രൂപ പിഴയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം അമേരിക്കൻ എയർലൈൻസിൽ യാത്രക്കാരൻ കോക്ക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യാത്രാ മധ്യേ വിമാനം തിരിച്ചിറക്കേണ്ട സാഹചര്യമുണ്ടായിരുന്നു.