'ഗർഭഛിദ്രത്തിന് ഞങ്ങൾ സഹായിക്കും'; ജീവനക്കാരോട് ഫേസ്ബുക്കും ആമസോണുമുൾപ്പെടെയുള്ള കമ്പനികൾ

അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നൽകുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

Update: 2022-06-25 11:49 GMT
Editor : abs | By : Web Desk
Advertising

ന്യൂയോർക്ക്: അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നൽകുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. സത്രീകൾ പ്രകടനവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. അതിനിടെ ഗർഭഛിദ്രത്തിന് തടസ്സങ്ങൾ നേരിടുന്ന തങ്ങളുടെ ജീവനക്കാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബഹുരാഷ്ട്ര കമ്പനികൾ.

മീഡിയ, ടെക്‌നോളജി, ഫിനാൻസ് മേഖലകളിലെ നിരവധി കമ്പനികളാണ് ഗർഭഛിദ്രത്തിന് പിന്തുണയറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ, മെറ്റ, നെറ്റ്ഫ്‌ലിക്‌സ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഡിസ്‌നി, ലെവിസ്, ഡിസ്‌നി, സ്റ്റാർബക്ക്‌സ്, തുടങ്ങിയ കമ്പനികളാണ് ഗർഭഛിദ്രത്തിന് തടസ്സം നേരിടുന്ന സ്ത്രീകൾക്ക് സഹായം നൽകുമെന്നറിയിച്ചത്. ജീവനക്കാരികളുള്എള സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയമതടസ്സമുണ്ടെങ്കിൽ മറ്റൊരു സംസ്ഥാനത്ത് പോവാനുള്ള ചെലവ് വഹിക്കാമെന്നാണ് കമ്പനികൾ നൽകിയിരിക്കുന്ന ഓഫർ.

തിരഞ്ഞെടുക്കപ്പെട്ട ഗർഭഛിദ്രം ഉൾപ്പെടെയുള്ള ജീവൻ അപകടപ്പെടുത്താത്ത മെഡിക്കൽ ചികിത്സകൾക്കായി പ്രതിവർഷം 4,000 ഡോളർ വരെ യാത്രാ ചെലവുകൾ നൽകുമെന്ന് യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽ ദാതാവ് ആമസോൺ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞു.

യു.എസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമായ 973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി യായിരുന്നു 1973 ലേത്. ഭരണഘടനയിൽ ഗർഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാൽ 28 ആഴ്ച വരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 63 ഭൂരിപക്ഷവിധിയിൽ അംഗീകരിച്ചു. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നൽകി.

സുപ്രീം കോടതി വിധി പിന്തുടർന്ന് 50 സംസ്ഥാനങ്ങളിൽ പകുതിയോളം ഗർഭഛിദ്ര നിരോധനമോ നിയന്ത്രണമോ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 13 സംസ്ഥാനങ്ങളിൽ നേരത്തെ ഇതിന്റെ പ്രാഥമിക ചട്ടങ്ങൾ നിലവിലുണ്ട്. കെന്റക്കി, ലൂസിയാന, അർകൻസാസ്, സൗത് ഡക്കോട്ട, മിസൂറി, ഓക്ലഹോമ, അലബാമ സംസ്ഥാനങ്ങളിലാണ് നിരോധനം നടപ്പാക്കാൻ അനുവദിക്കുന്ന നിയമം നിലനിൽക്കുന്നത്. അതേ സമയം, മിസിസിപ്പി, നോർത് ഡക്കോട്ട സംസ്ഥാനങ്ങളിൽ അറ്റോണി ജനറൽമാർ നിയമത്തിൽ ഒപ്പുവെക്കുന്നതോടെ നിരോധനം നിലവിൽ വരും. വ്യോമിങ്ങിൽ അഞ്ചു ദിവസത്തിനകവും ഇഡാഹോ, ടെന്നസി, ടെക്‌സസ് സംസ്ഥാനങ്ങളിൽ 30 ദിവസത്തിനകവും നിരോധനം നടപ്പാകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News