വിമാനത്തിന്‍റെ എഞ്ചിനിൽ കുടുങ്ങി എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം

സംഭവത്തിൽ എൻടിഎസ്ബിയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചു

Update: 2023-01-03 08:17 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടണ്‍:  യുഎസിൽ ജെറ്റ് വിമാനത്തിന്റെ എഞ്ചിനുള്ളിൽപ്പെട്ട് എയർപോർട്ട് ജീവനക്കാരൻ കൊല്ലപ്പെട്ടു. അലബാമയിലെ മോണ്ട്ഗോമറി റീജിയണൽ എയർപോർട്ടിലാണ് സംഭവം. പുതുവത്സരത്തലേന്നാണ് അപകടം നടന്നത്. വൈകിട്ട്  3 മണിക്ക് എയർപോർട്ട് ജീവനക്കാരനെ എംബ്രയർ 170 ന്റെ എഞ്ചിൻ വലിച്ചെടുക്കുകയായിരുന്നെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വിമാനം  ലാന്‍റ് ചെയ്തിരുന്നെങ്കിലും അതിന്റെ എഞ്ചിൻ പ്രവർത്തിക്കുകയായിരുന്നു.  പീഡ്മോണ്ട് എയർലൈൻസിൽ ജോലി ചെയ്തയാളാണ് മരിച്ചത്. 'പീഡ്മോണ്ട് എയർലൈൻസിലെ ടീം അംഗത്തിന്റെ ദാരുണമായ മരണത്തിൽ ദുഃഖിക്കുന്നെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും എയർപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ വേഡ് ഡേവിസ് പ്രസ്താവനയിൽ പറഞ്ഞു. വാർത്ത തങ്ങളെ തകർത്തുവെന്ന് അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ എൻടിഎസ്ബിയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News