അമേരിക്കക്ക് ആശ്വാസ ദിനം; ഒരു വര്‍ഷത്തിന് ശേഷം പ്രതിദിന കോവിഡ് കേസുകൾ 30,000ത്തിൽ താഴെയായി

കോവിഡ് അതിമാരകമായ പരിക്കേൽപ്പിച്ച അമേരിക്കയിൽ സ്ഥിതി പതിയെ ശാന്തമാകുന്നതായാണ് റിപ്പോർട്ടുകൾ

Update: 2021-05-25 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. മരണ സംഖ്യയിലും കുറവുണ്ട്. ജനസംഖ്യയിൽ പകുതി പേരും വാക്ലിനെടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് അതിമാരകമായ പരിക്കേൽപ്പിച്ച അമേരിക്കയിൽ സ്ഥിതി പതിയെ ശാന്തമാകുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിന് ശേഷം ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ 30,000ത്തിൽ താഴെയായി. ലക്ഷത്തിൽ എട്ടുപേർ എന്ന നിലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അടുത്ത ജൂൺ മാസത്തോടെ ഇത് ലക്ഷത്തിൽ ഒരാൾ എന്ന നിലയിൽ കുറയുമെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയിലും ആനുപാതികമായ കുറവുണ്ട്.

ഇന്നലെ 228 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 50 ശതമാനം അമേരിക്കക്കാരും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്നും 39 ശതമാനം അമേരിക്കക്കാരും പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് കോവിഡ് കേസുകൾ ഗണ്യമായി കുറക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News