ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന യുഎസ് അടക്കമുള്ള സഖ്യകക്ഷികളും വംശഹത്യയിൽ പങ്കാളികളാണെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Update: 2024-12-05 10:04 GMT
Advertising

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. യുഎസ് അടക്കമുള്ള ഇസ്രായേൽ സഖ്യകക്ഷികളും വംശഹത്യയിൽ പങ്കാളികളാണെന്നും ആംനസ്റ്റി ഇന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോപിക്കുന്നു.

മാരക ആക്രമണങ്ങൾ നടത്തിയും അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നു ഉൾപ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും ഫലസ്തീനികളെ മനപ്പൂർവം തകർക്കാനുള്ള നീക്കമാണ് ഇസ്രായേൽ നടത്തുന്നത്. ഇത് വംശഹത്യയാണ്, ഉടൻ അവസാനിപ്പിക്കണമെന്നും ആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കലമാർഡ് പറഞ്ഞു.

ഇസ്രായേൽ നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങളെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാവില്ല. ഇസ്രായേലിന് ആയുധങ്ങൾ കൈമാറുന്ന യുഎസ് അടക്കമുള്ള രാജ്യങ്ങളും വംശഹത്യയിൽ പങ്കാളികളാണെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വംശഹത്യാ ആരോപണം ഇസ്രായേൽ തള്ളി. ആംനസ്റ്റിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം. ഗസ്സയിലെ ജനങ്ങൾക്ക് തങ്ങൾ എതിരല്ല, ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും ഇസ്രായേൽ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News