തലയറുത്ത് മാറ്റിയ നിലയിൽ മൃതദേഹങ്ങൾ; ഗസ്സയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി

ഇസ്രായേൽ ക്രൂരതവെളിപ്പെടുത്തുന്നതാണ് അൽ ശിഫ ആശുപത്രിയിൽ കണ്ടെത്തിയ പുതിയ കുഴിമാടമെന്ന് ഹമാസ്

Update: 2024-05-10 02:52 GMT
Advertising

ഗസ്സ: ഗസ്സയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്. തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ശേഷം ഗസയിൽ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്.ഇ സ്രായേൽ ക്രൂരതവെളിപ്പെടുത്തുന്നതാണ് കൂട്ടക്കുഴിമാടങ്ങ​ൾ.

ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.ഫലസ്തീനികളോടുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയുടെ കൂടുതൽ തെളിവാണ് പുതിയ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും.ഗസ്സയിലെ ആശുപത്രികളിൽ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടു​ണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു. കൂട്ടക്കൊല ചെയ്ത് ഇസ്രായേൽ സൈന്യം കുഴിച്ചിടുകയായിരുന്നുവെന്നാണ് ഗസ്സയിലെ ജനങ്ങൾ പറയുന്നത്. കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന്കുഴിച്ചുമൂടുന്നത് നേരിൽ കണ്ടതായ ആശുപത്രി ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,904 ആയി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News