ചെങ്കടലിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം; ചരക്കുകടത്ത് നിർത്തിവച്ചതായി ബ്രിട്ടീഷ് എണ്ണ കമ്പനി

യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം

Update: 2024-01-16 16:08 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: ചെങ്കടലിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം. മാൾട്ടയുടെ പതാകയുള്ള, ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിനെ  ലക്ഷ്യമാക്കി മിസൈൽ പതിച്ചതായി ഒഗ്രീക്ക് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.24 ജീവനക്കാരുമായി വിയറ്റ്‌നാമിൽ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് ആക്രമണത്തില്‍ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെങ്കടലിൽ വീണ്ടും​ കപ്പലിനെ ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുവുകയാണ്. ചെങ്കടൽ വഴിയുള്ള എല്ലാ ചരക്കുകടത്തും നിർത്തിവെച്ചതായി ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെൽ അറിയിച്ചു. ഹൂതികൾ യമനിൽനിന്നു തൊടുത്ത മിസൈൽ ജിബ്രാൾട്ടർ ഈഗിൾ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു.   ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പൽ.ഹൂതിക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ചെ​ങ്ക​ട​ലി​ലൂ​ടെ​യു​ള്ള ച​ര​ക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടൽ ആക്രമണവും നിർത്തില്ലെന്ന് ഹൂതികൾ ആവർത്തിച്ചു.

അതിനിടെ ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം ശക്തമാണ്. 24 മണിക്കൂറിനിടെ 132 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രത്യാക്രമണത്തിൽഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു. ഗസ്സയിൽ നിന്ന് കൂടുതൽ സേനയെ ഇസ്രായേൽ പിൻവലിച്ചു തുടങ്ങി.വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗസ്സയിൽ നിന്ന് പിൻവലിക്കുന്ന സൈനികരിൽ ഒരു വിഭാഗത്തെഅവിടെ വിന്യസിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News