ഇന്ത്യന്‍ ഫോട്ടോഗ്രാഫറുടെ ചിത്രത്തോടൊപ്പം ദീപാവലി ആശംസകളുമായി ആപ്പിള്‍ സി.ഇ.ഒ

ഡല്‍ഹി സ്വദേശിയായ ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഗുർസിമ്രൻ ബസ്രയുടെ ചിത്രമാണ് ടിം കുക്ക് ഷെയര്‍ ചെയ്തത്

Update: 2021-11-04 07:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലോകജനതക്ക് ദീപാവലി ആശംസിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. ഇന്ത്യന്‍ ഫോട്ടോഗ്രാഫറെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ടിം ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചിരിക്കുന്നത്.

ഡല്‍ഹി സ്വദേശിയായ ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഗുർസിമ്രൻ ബസ്രയുടെ ചിത്രമാണ് ടിം കുക്ക് ഷെയര്‍ ചെയ്തത്. മണ്‍ചെരാതുകളും പൂക്കളും നിറഞ്ഞ പശ്ചാത്തലത്തില്‍ കടലാസ് വിളക്കുമേന്തി സ്ത്രീയുടെ കൈകളാണ് ചിത്രത്തിലുള്ളത്. ഐഫോണ്‍ 13ലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ''ലോകമെമ്പാടുമുള്ള എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ വീട്ടിൽ സന്തോഷവും ആരോഗ്യവും നിറയ്ക്കട്ടെ'' ആപ്പിള്‍ സി.ഇ.ഒ ട്വീറ്റ് ചെയ്തു. ദീപാവലി ആശംസ നേര്‍ന്ന ടിം കുക്കിന് ഇന്ത്യാക്കാര്‍ നന്ദി അറിയിക്കുകയും ഫോട്ടോഗ്രാഫറെ പ്രശംസിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും ടിം കുക്ക് ഇന്ത്യന്‍ ഫോട്ടോഗ്രാഫറുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. 2020ല്‍ രോഹിത് വോഹ്രയുടെ ചിത്രമാണ് കുക്ക് ഷെയര്‍ ചെയ്തത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News