'സൗന്ദര്യറാണി' 'കമോറയുടെ ആദ്യ വനിതാ നേതാവ്'; അസ്സുന്‍ത മരാസ്‌കെ അന്തരിച്ചു

പതിനെട്ടാം വയസില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് നഗര മധ്യത്തിലിട്ട് വെടി വെച്ച് കൊന്നാണ് മരാസ്‌കെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്

Update: 2022-01-01 07:10 GMT
Advertising

ഇറ്റലിയിലെ കമോറ കുറ്റവാളി സംഘത്തിന്റെ ആദ്യ വനിതാ നേതാവും മുന്‍സൗന്ദര്യ റാണിയുമായ അസ്സുന്‍ത മരാസ്‌കെ (86) അന്തരിച്ചു. അസുഖ ബാധിതയായിരുന്നു. പോംപേയ്‌കേകു സമീപമുള്ള വീട്ടിലായിരുന്നു അന്ത്യം.

ലിറ്റില്‍ ഡോള്‍,പ്യുപെറ്റ എന്നീ പേരുകളിലറിയപ്പെടുന്ന മരെസ്‌ക പതിനെട്ടാം വയസില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് നഗര മധ്യത്തിലിട്ട് വെടി വെച്ച് കൊന്നാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കമോറയരടെ തലവനായിരുന്ന അന്റോണിയോ എസ്‌പൊസിറ്റോയെയാണ് അവര്‍ കൊന്നത്. മരെസ്‌ക അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു.14 വര്‍ഷത്തെ തടവ് ശിക്ഷിക്കിടയില്‍ ജയിലില്‍ വെച്ചാണ് മരെസ്‌കെ കുഞ്ഞിന് ജന്‍മം നല്‍കുന്നത്.

ഇതിനിയടില്‍ 1953-ല്‍ പ്രാദേശിക സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു. എന്നാല്‍ പിന്നീട് മയക്കു മരുന്നു വ്യാപാരിയായ ഉമ്പെര്‍ട്ടോ അമ്മാതുറോയുടെ കൂടെ താമസിക്കുകയും,  അതിനിടയില് തന്റെ 18 വയസായ മകനെ ഉപര്‍ട്ടോ കൊലപ്പെടുത്ത.  ഉപര്‍ട്ടോയില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു.

1959-ല്‍ ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള വിചാരണ വേളയില്‍ 'ഞാന്‍ വീണ്ടും ചെയ്യും' എന്നാണ്  മരെസ്‌ക കോടതിയില്‍ പറഞ്ഞത്. പിന്നീടും അവര്‍ ഒരുപാട് കൊലപാതകങ്ങള്‍ നടത്തുകയും പല തവണ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News