ചാൾസ് രാജാവിന് പകരം ഇർവിൻ വേണം: കറൻസി മാറ്റത്തിൽ ആസ്‌ട്രേലിയയിൽ 'ബഹളം'
ആസ്‌ട്രേലിയക്കാര്‍ക്കിടയില്‍ വന്‍സ്വാധീനം സൃഷ്ടിച്ച പ്രകൃതി സ്‌നേഹിയായിരുന്നു സ്റ്റീവ് ഇര്‍വിന്‍. മുതലകളുടെ കളിത്തോഴന്‍ എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന്
മെല്‍ബണ്‍: ഒരു യുഗം അവസാനിക്കുകയാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ. നിരവധി മാറ്റങ്ങള്‍ക്കാണ് ഇനി ലോകം സാക്ഷിയാവുക. പ്രത്യേകിച്ച് ബ്രിട്ടനും എലിസബത്തിനെ രാജ്ഞിയായി പ്രഖ്യാപിച്ച രാഷ്ട്രങ്ങള്‍ക്കും. അതിലൊന്നാണ് കറന്‍സി മാറ്റം. ബ്രിട്ടന്റെ കറന്‍സിയിലും സ്റ്റാമ്പുകളിലും പതാകയിലുമെല്ലാം 70 വര്‍ഷത്തിന് ശേഷം മാറ്റങ്ങള്‍ സംഭവിക്കുകയാണ്. പുതിയ രാജാവായ ചാള്‍സ് മൂന്നാമന്റെ ചിത്രമാകും ഇനി നാണയത്തില്‍ ആലേഖനം ചെയ്യുക.
ബ്രിട്ടനില്‍ മാത്രമല്ല ആസ്‌ട്രേലിയന്‍ കറന്‍സിയിലും മാറ്റങ്ങള്‍ വരും. കറന്‍സിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബൈന്‍സ് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ആസ്‌ട്രേലിയന്‍ ജനതയിലെ വലിയൊരു വിഭാഗം ഈ മാറ്റം അംഗീകരിക്കുന്നില്ല. ചാള്‍സ് മൂന്നാമന്റെ ചിത്രത്തിന് പകരം സ്റ്റീവ് ഇര്‍വിന്റെ ചിത്രം കോയിനുകളില്‍ ആലേഖനം ചെയ്യണമെന്നാണ് ആസ്‌ട്രേലിയന്‍ ജനതയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. ആസ്‌ട്രേലിയക്കാര്‍ക്കിടയില്‍ വന്‍സ്വാധീനം സൃഷ്ടിച്ച പ്രകൃതി സ്‌നേഹിയായിരുന്നു സ്റ്റീവ് ഇര്‍വിന്‍.
മുതലകളുടെ കളിത്തോഴന്‍ എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന്. ഇക്കാര്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിലടക്കം ക്യാമ്പയിനുകള്‍ സജീവമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച നോട്ടുകളും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇര്‍വിന് രാജ്യം ആദരം ആര്‍പ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും ചാള്‍സ് രാജാവിന് പകരം എന്തുകൊണ്ടും ഇര്‍വിനാണ് അനുയോജ്യനെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പങ്കുവെക്കുന്നത്. നിലവില്‍ അഞ്ച് ഡോളറിന്റെ നോട്ടിലും കോയിനിലുമാണ് പ്രധാനമായും എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ളത്. അതേസമയം ആസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്കും നോട്ടില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ചാള്‍സ് രാജകുമാരന്റേതാകും ചിത്രമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന സൂചനയും. അതേസമയം എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെയുള്ള ഏകദേശം 450 കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഏകദേശം രണ്ട് വര്‍ഷം കൊണ്ട് പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കപ്പെടും. എലിസബത്ത് രാജ്ഞി അധികാരമേറ്റ 1952 കാലത്ത് അതുവരെ നോട്ടുകളില്‍ രാജാവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. 1960 ലാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെ നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയത്.