കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ നഴ്സിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ആസ്ത്രേലിയന്‍ ഡോളര്‍

ക്വീൻസ്‍ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്

Update: 2022-11-03 08:12 GMT
Advertising

മെല്‍ബണ്‍: ആസ്ത്രേലിയൻ യുവതിയെ കൊലപ്പെടുത്തി നാടുവിട്ട കേസിലെ പ്രതിയായ ഇന്ത്യൻ ന​ഴ്സിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ആസ്ത്രേലിയൻ ഡോളർ​ പാരിതോഷികം. ക്വീൻസ്‍ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 2018ലാണ് കൊലപാതകം നടന്നത്.

വാ​ങ്കെട്ടി കടൽത്തീരത്ത് നായയുമായി നടക്കുമ്പോഴാണ് 24കാരിയായ തൊയാഹ് കോർഡിങ്ലെ കൊല്ലപ്പെട്ടത്. 2018 ഒക്ടോബറിലായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്കാരനായ നഴ്സ് രജ്വീന്ദർ സിങ് ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊലപാതകം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സിങ് ​ജോലിയും ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് രജ്വീന്ദർ സിങ് ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നിസ്ഫെയിലിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

രജ്വീന്ദര്‍ സിങ് 2018 ഒക്ടോബര്‍ 23ന് സിഡ്നിയില്‍ നിന്നും ഇന്ത്യയിലെത്തിയെന്ന് ആസ്ത്രേലിയന്‍ പൊലീസ് പറയുന്നു. ഇയാള്‍ എവിടെയുണ്ടെന്ന് അറിയുന്നവര്‍ വാട്സ് ആപ് വഴി വിവരങ്ങൾ കൈമാറണ​മെന്നാണ് ക്വീൻസ്‍ലാൻഡ് പൊലീസിന്‍റെ അഭ്യര്‍ഥന.

"ഈ വ്യക്തി വളരെ നികൃഷ്ടമായ ഒരു കുറ്റകൃത്യം ചെയ്തെന്നാണ് ആരോപിക്കപ്പെടുന്നത്. ഒരു കുടുംബത്തെ ശിഥിലമാക്കിയ കുറ്റകൃത്യം. ക്വീൻസ്‌ലാൻഡിൽ ആദ്യമായാണ് ഒരു പ്രതിയെ കണ്ടെത്താന്‍ 10 ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നത്"- ഡെപ്യൂട്ടി കമ്മീഷണർ ട്രേസി ലിൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News