വെട്ടിയെടുത്ത കാൽപാദം കയ്യിൽ പിടിച്ച് നരഭോജികളുടെ സെൽഫി; ഭയം വിതച്ച് പാപുവ ന്യൂ ഗിനിയിലെ ചിത്രങ്ങൾ

ഇത്തരം ക്രൂരതകൾ രാജ്യത്തെ ജനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും മനുഷ്യകുലത്തിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ ആഭ്യന്തരമന്ത്രി

Update: 2025-01-09 07:56 GMT
Editor : ശരത് പി | By : Web Desk

കൊറിയർ ന്യൂസ് എക്സിൽ പോസ്റ്റ് ചെയ്ത ചിത്രം


Advertising

പോർട്ട് മോറെസ്ബി: വെട്ടി മുറിച്ചെടുത്ത കാൽപാദവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നരഭോജികൾ. പാപുവ ന്യൂ ഗിനിയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ ദ പാപുവ ന്യൂ ഗിനി പോസ്റ്റിലെ മുൻ പേജിൽ ചിത്രം അച്ചടിച്ച് വന്നതോടെയാണ് വാർത്ത പുറംലോകമറിയുന്നത്. ചിത്രത്തിന് അനുബന്ധമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഗോയ്‌ലോള ജില്ലയിലെ സാക്കി ഗ്രാമത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിലെ ആളുകൾ മനുഷ്യമാംസം കഴിക്കുന്ന ദൃശ്യങ്ങൾ ഇല്ലെങ്കിലും കാൽപാദം കയ്യിൽ പിടിച്ച നാക്ക് കൊണ്ട് രുചി കാണിക്കുന്ന ആംഗ്യങ്ങൾ ചെയ്യുന്നത് വീഡിയോയിൽ കാണാം.

രണ്ട് സഹോദരന്മാർ തമ്മിലുള്ള തർക്കമാണ് പാദത്തിന്റെ ഉടമയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പുറത്തുവന്ന ചിത്രം വളരെ ഹൃദയഭേദകമാണെന്നും, ഇത് നരഭോജനത്തിന്റെ ഭീകരമായ കാഴ്ചയാണെന്നും രാജ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ പീറ്റർ സ്യമാലെ പറഞ്ഞു. സഹോദരന്മാർ തമ്മിലുള്ള തർക്കം രണ്ട് ഗ്രാമങ്ങൾ ഏറ്റെടുത്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ക്രൂരതകൾ രാജ്യത്തെ ജനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും മനുഷ്യകുലത്തിൽ ഇത്തരം ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തെ 'മൃഗീയമായ കൊല, മൃതദേഹത്തോട് അനാദരവ്, നരഭോജനം' എന്നീ വാക്കുകൾ ഉപയോഗിച്ചായിരുന്നു രാജ്യത്തെ നിയമവകുപ്പ് അധ്യക്ഷൻ ഹ്യൂബർട്ട് നമാനി പ്രതിപാദിച്ചത്. ഇതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.

രാജ്യത്ത പരമോന്നത് നീതിപീഠത്തിന്റെ തലപ്പത്തുള്ള ആളിൽ നിന്ന് 'നരഭോജി' എന്ന വാക്ക് വന്നത് രാജ്യത്ത് വളരേയധികം നരഭോജികളുണ്ടെന്ന ചിന്തയുണ്ടാക്കുമെന്നും പുറമെയുള്ളവർ പാപുവ ന്യൂ ഗിനിക്കാരെ മൃഗീയരെന്ന് മുദ്ര കുത്തുന്നതിന് കാരണമാവുമെന്നും സംഭവം നടന്ന ഗോയ്‌ലോള ജില്ലയിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധി കൈസ്മിറോ അയ പറഞ്ഞു.

ചരിത്രപരമായി നരഭോജനം നടത്തിയിരുന്ന നിരവധി ഗോത്രങ്ങളുള്ള രാജ്യമാണ് പാപുവ ന്യൂഗിനി. എന്നാൽ ഇത് രാജ്യത്തെ ഉൾക്കാടുകളിലെ ഒറ്റപ്പെട്ട ഗോത്രങ്ങളിലൊതുങ്ങിയ സംഭവമായിരുന്നു.

മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ തന്റെ അമ്മാവന്റെ വിമാനം പാപുവ ന്യൂ ഗിനിയിൽ വെടിയേറ്റ് തകർന്നെന്നും അമ്മാവനെ നരഭോജികൾ കഴിച്ച് കാണാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ പ്രസിഡന്റ് ഇത് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പാപുവ പ്രധാനമന്ത്രി ജെയിംസ് മരാപെ രംഗത്തുവന്നിരുന്നു.

യുഎസ് പ്രസിഡന്റിന് പാപുവ ന്യൂഗിനിയോട് വളരേ ബഹുമാനമാണെന്നും എപ്പോൾ കാണുമ്പോഴും നരഭോജി എന്ന വാക്ക് ഉച്ഛരിക്കാറില്ലെന്നും നല്ല കാര്യങ്ങളെ സംസാരിക്കാറുള്ളുവെന്നും അദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News