ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം; നിരവധി പേർ മരിച്ചു
അസർബൈജാന്‍ എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്
Update: 2024-12-25 08:44 GMT
അസ്താന: ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രാദേശിക സമയം പതിനൊന്നരയോടെയാണ് അപകടം.
ഖസാകിസ്താനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.