ബംഗ്ലാദേശിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം; ലക്ഷക്കണക്കിനാളുകൾ ദുരിതത്തിൽ

ഇന്ന് പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ടെങ്കിലും ആളുകളെ പുനരധിവസിപ്പിക്കാനും ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാനും സന്നദ്ധപ്രവർത്തകർ പാടുപെടുകയാണ്. ഏകദേശം അറുപതോളം ആളുകളാണ് പ്രളയത്തിൽ മരിച്ചത്.

Update: 2022-05-22 13:06 GMT
Advertising

സുനാമഗഞ്ച്, ബംഗ്ലാദേശ്: വടക്കു കിഴക്കൻ ബംഗ്ലാദേശിൽ 20 വർഷത്തിനിടയിലെ ഏറ്റവു വലിയ പ്രളയത്തിൽ ദുരിതത്തിലായത് ലക്ഷക്കണക്കിനാളുകൾ. ഇന്ന് പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ടെങ്കിലും ആളുകളെ പുനരധിവസിപ്പിക്കാനും ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാനും സന്നദ്ധപ്രവർത്തകർ പാടുപെടുകയാണ്. ഏകദേശം അറുപതോളം ആളുകളാണ് പ്രളയത്തിൽ മരിച്ചത്.

ബംഗ്ലാദേശിലെ താഴ്ന്ന പ്രദേശങ്ങളിലും വടക്കു കിഴക്കൻ ഇന്ത്യയിലും പ്രളയം ഒരു സ്ഥിരം ഭീഷണിയാണെങ്കിലും കാലാവസ്ഥാ വ്യതിയാനും പ്രളയം പ്രവചനാതീതമാക്കുകയും രൂക്ഷത വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ പെയ്ത കനത്ത മഴക്ക് പിന്നാലെ ബംഗ്ലാദേശിലെ സിൽഹെറ്റ് മേഖലയിൽ ഒരു പ്രധാന തടയണ തകർന്നതോടെയാണ് വൻ പ്രളയമുണ്ടായത്. 20 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. 10 പേർ മരിച്ചു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. 18 പേർ മരിച്ചു. വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചതോടെയാണ് മരണസംഖ്യ 18 ആയത്. 31 ജില്ലകളിലായി 6.8 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നാഗോൺ, ഹൊജായി, ചാചർ, ഡാരാങ്, മൊരിജായോൻ, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് പ്രളയം കനത്തനാശം വിതച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News