ഡോക്‌സുരി ചുഴലിക്കാറ്റ്; ബെയ്ജിങിൽ കനത്ത ജാഗ്രത

ഡോക്‌സുരി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ ഫുജിയാൻ പ്രവിശ്യയിൽ മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്

Update: 2023-07-29 15:24 GMT
Advertising

ബെയ്ജിങ്: ഡോക്‌സുരി ചുഴലിക്കാറ്റ് ചൈനയുടെ വടക്കൻ തീരങ്ങളിൽ വീശിയടിച്ചതിനെ തുടർന്ന് തലസ്ഥാനമായ ബെയ്ജിങ്ങിൽ ശനിയാഴ്ച ജാഗ്രത നിർദേശങ്ങൾ നൽകി. വെള്ളിയാഴ്ച രാവിലെ ഫുജിയാൻ പ്രവിശ്യയിൽ  ഡോക്‌സുരി ചുഴലിക്കാറ്റ് മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ്  വീശിയടിച്ചത്. പ്രളയഭീതിയുള്ളതിനാൽ ബെയ്ജിങ്ങിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്കുശേഷം കനത്ത മഴയാണ് ബെയ്ജിങ്ങിൽ അനുഭവപ്പെട്ടത്. ഫുജിയാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫുഷൗവിൽ അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.

ഡോക്‌സുരി ശക്തിയായ ചുഴലിക്കാറ്റായിരുന്നെങ്കിലും ഫിലിപ്പീൻസിനോട് അടുക്കുമ്പോൾ അതിന്റെ തീവ്രത കുറഞ്ഞിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസിൽ 13 പേരാണ് കൊല്ലപ്പെട്ടത്.

ചൈനയിൽ കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാവുകയാണെന്ന് ശാത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ വേനൽ കാലത്ത് റെക്കോഡ് താപനിലയാണ് ചൈനയിൽ അനുഭവപ്പെട്ടത്. ഈ മാസത്തിന്റെ ആദ്യത്തിൽ ബെയ്ജിങ്ങിൽ 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News