അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം വേഗത്തിലാക്കുമെന്ന് ബൈഡന്‍
ഒരാഴ്ചക്കകം എങ്ങനെ സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന ആശങ്ക നാറ്റോ സൈന്യത്തിനുണ്ട്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം യു.എസ് താലിബാന് മുന്നില്‍ വെച്ചിരുന്നു. സി.ഐ.എ തലവന്‍ തന്നെ കാബൂളില്‍ നേരിട്ടെത്തി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിയ താലിബാന്‍ ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
Update: 2021-08-24 18:01 GMT
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഒരാഴ്ചക്കകം എങ്ങനെ സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന ആശങ്ക നാറ്റോ സൈന്യത്തിനുണ്ട്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം യു.എസ് താലിബാന് മുന്നില്‍ വെച്ചിരുന്നു. സി.ഐ.എ തലവന്‍ തന്നെ കാബൂളില്‍ നേരിട്ടെത്തി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിയ താലിബാന്‍ ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക പിന്‍മാറ്റം വേഗത്തിലാക്കാന്‍ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്.