നായയായി മാറാന്‍ യുവാവ് മുടക്കിയത് 12 ലക്ഷം രൂപ; വൈറലായി രൂപമാറ്റത്തിന്‍റെ വീഡിയോ
ട്വിറ്ററില്‍ ടോക്കോ എന്ന പേരുള്ളയാളാണ് നായയുടെ രൂപത്തിലേക്ക് മാറിയത്
ഇഷ്ടപ്പെട്ട ജീവിതം ആരാണ് ആഗ്രഹിക്കാത്തവരല്ലേ? വലിയ വീടും കാറും ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെയായിരിക്കും ചിലരുടെ സ്വപ്നങ്ങളില്‍. എന്നാല്‍ ജപ്പാനിലുള്ള ഒരു യുവാവിന്‍റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല. ഒരു നായയായി മാറുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ അഭിലാഷം. ഒടുവില്‍ ഇഷ്ടപ്പെട്ട രൂപം യുവാവ് സ്വന്തമാക്കുകയും ചെയ്തു.
ട്വിറ്ററില്‍ ടോക്കോ എന്ന പേരുള്ളയാളാണ് നായയുടെ രൂപത്തിലേക്ക് മാറിയത്. തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ, അദ്ദേഹം സെപ്പറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടി. സിനിമകൾ, പരസ്യങ്ങൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ എന്നിവയുൾപ്പെടെ വിനോദ ആവശ്യങ്ങൾക്കായി വിവിധ ശിൽപങ്ങൾ തനിമയോടെ നിർമിച്ചുനൽകുന്ന ഏജൻസിയാണിത്. ഒരു നായയാകാൻ ആഗ്രഹിച്ച യുവാവ് ഒരു യഥാർഥ നായയെപ്പോലെയാക്കാൻ കഴിയുന്ന ഒരു ലൈഫ്-സൈസ് ഡോഗ് കോസ്റ്റ്യൂം ഉണ്ടാക്കാൻ ഏജൻസിയോട് ആവശ്യപ്പെട്ടു.'ഒരു വ്യക്തിയുടെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ഒരു നായയുടെ മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കി' എന്ന അടിക്കുറിപ്പിനൊപ്പം വിചിത്രമായ വസ്ത്രത്തിന്‍റെ ചിത്രങ്ങളും ഏജൻസി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഏകദേശം 40 ദിവസം കൊണ്ടാണ് നായയുടെ കോസ്റ്റ്യൂം നിര്‍മിച്ചത്. ഈ വസ്ത്രത്തിനായി 12 ലക്ഷം രൂപയാണ് യുവാവ് മുടക്കി. ടോക്കോ നായയുടെ രൂപത്തിൽ ഇരിക്കുന്നതും കിടക്കുന്നതുമൊക്കെയുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നാലുകാലിൽ നടക്കുന്ന മൃഗങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതുകൊണ്ട് നായയോട് വളരെ ഇഷ്ടമാണെന്നും രൂപം മാറിയ യുവാവ് പറയുന്നു.''"നീണ്ട മുടിയുള്ള നായകള്‍ക്ക് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയും. അങ്ങനെയൊരു അവസ്ഥ കണ്ടാണ് ഞാൻ കോലിയെ എന്ന നായയെ എന്‍റെ പ്രിയപ്പെട്ട നായയാക്കിയത്'' ടോക്കോ കൂട്ടിച്ചേര്‍ത്തു.
ഒരു വസ്ത്രംപോലെ ധരിക്കാനും അഴിച്ചുവയ്ക്കാനും സാധിക്കുന്ന രൂപമാണെങ്കിലും ഇപ്പോൾ യുവാവ് പൂർണമായും നായയുടെ രൂപത്തിലാണ് എന്ന് സമീപവാസികൾ പറയുന്നു. ഇദ്ദേഹത്തെ പിന്നീട് മനുഷ്യരൂപത്തിൽ ആരും തന്നെ കണ്ടിട്ടില്ല.