ബോകോ ഹറം തലവന്‍ അബൂബക്കര്‍ ശെഖാവോ കൊല്ലപ്പെട്ടു
ബോകോ ഹറമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിൽ ദീർഘനാളായി സ്പർധയിലാണ്
നൈജീരിയൻ ഭീകരസംഘടന ബൊകോ ഹറമിന്റെ തലവൻ അബൂബക്കർ ശെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐ.എസ്.ഡബ്ല്യു.എ.പി) സന്ദേശം പുറത്തുവിട്ടു.
മെയ് 18ന് സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ചാണ് അബൂബക്കര്‍ കൊല്ലപ്പെട്ടതെന്ന് ഐ.എസ്.ഡബ്യൂ.എ.പി നേതാവ് അബു മുസബ് അല്‍ ബര്‍നാവി വ്യക്തമാക്കി. ബൊകോ ഹറമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിൽ ദീർഘനാളായി സ്പർധയിലാണ്. ഈ സംഘര്‍ഷത്തിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. അതേസമയം അബൂബക്കറിന്റെ മരണം ബൊകോ ഹറം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നൈജീരിയന്‍ സൈന്യം വ്യക്തമാക്കി.
അതേസമയം സ്ഫോട വസ്തു പൊട്ടിച്ച് അബൂബക്കർ ശെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയയിൽ 2014ൽ സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.