ഇറാനിൽ വിവാഹച്ചടങ്ങിനിടെ വധു വെടിയേറ്റ് മരിച്ചു
വരന്റെ ബന്ധുവായ 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ഇറാനിൽ വിവാഹച്ചടങ്ങിനിടെ വധു വെടിയേറ്റ് മരിച്ചു. മഹ്വാഷ് ലെഗായി എന്ന 24 കാരിയാണ് മരിച്ചത്. വിവാഹ സൽക്കാരത്തിനിടെ ബന്ധുക്കൾ സംഘടിപ്പിച്ച വെടിയുതിർക്കൽ ചടങ്ങിനിടെയാണ് അപകടം. വെടിവെപ്പിനിടെ വെടിയുണ്ടകൾ വഴിതെറ്റി വധുവിന്റെ തലയോട്ടിയിലൂടെ തുളച്ചു കയറുകയായിരുന്നു.
പിന്നീട് കാര്യങ്ങൾ വഷളായി. വധുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ വരന്റെ ബന്ധുവായ 36കാരനാണ് വെടിയുതിർത്തെന്ന് തിരിച്ചറിഞ്ഞു. പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
നിയമവിരുദ്ധമാണെങ്കിലുരാജ്യത്തെ വിവാഹ സൽക്കാരങ്ങളിൽ ഇത്തരം ചടങ്ങുകൾ ഇന്നും സംഘടിപ്പിക്കാറുണ്ട്. പ്രതിക്ക് ഗൺഷൂട്ടിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്നും വെടിവെക്കാനുപയോഗിച്ച തോക്കിന് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു.