വിവാദ കോഹിനൂർ വജ്രം കാമില ധരിക്കില്ല; ഇന്ത്യൻ രത്‌നം ഒഴിവാക്കി കിരീടധാരണ ചടങ്ങ്

1849ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി 105 കാരറ്റിന്റെ കോഹിനൂർ രത്‌നം കെവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചത്

Update: 2023-02-15 12:22 GMT
Editor : abs | By : Web Desk
Advertising

ബ്രിട്ടനിലെ  ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഭാര്യ കാമില കോഹിനൂർ വജ്രം ഉൾക്കൊള്ളുന്ന കിരീടം ധരിക്കുന്നില്ല. പകരം 1911-ലെ കിരീടധാരണത്തിനായി ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഭാര്യ ധരിച്ച ക്വീൻ മേരി കിരീടം ധരിക്കും. ഈ കിരീടത്തിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയായിരിക്കും ചടങ്ങിൽ കാമില ധരിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. മേയ് 6നാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്.

ഇന്ത്യ തിരികെ ആവശ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ കോഹിനൂർ, കൊളോണിയൽ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ നിന്ന് എടുത്ത് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ്. 1849ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി 105 കാരറ്റിന്റെ കോഹിനൂർ രത്‌നം വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ബ്രിട്ടീഷ് ഭരണത്തിലുള്ള ഇന്ത്യയുടെ ഭാഗമായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയും അതിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ടിരുന്നു. രത്‌നം ഇന്ത്യ തിരികെ ആവശ്യപ്പെട്ടതുകൊണ്ടു തന്നെ കൂടുതൽ വിവാദങ്ങൾ വേണ്ടെന്ന് വെച്ചാണ് പുതിയ തീരുമാനമെന്നാണ് വിവരം.

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ക്വീൻ മേരി കിരീടം വജ്രങ്ങൾ ഉപയോഗിച്ച് പുനഃക്രമീകരിക്കുമെന്നും കൊട്ടാരം അറിയിച്ചു. കിരീടത്തിന്റെ വേർപെടുത്താവുന്ന എട്ട് കമാനങ്ങളിൽ നാലെണ്ണവും നീക്കം ചെയ്യുമെന്ന് കൊട്ടാരം അറിയിച്ചു. പരിഷ്‌ക്കരണ പ്രവർത്തനങ്ങൾക്കായി ലണ്ടൻ ടവറിൽ കിരീടം പ്രദർശിപ്പിച്ചിരുന്നു. ഒരു രാജ്ഞിയുടെ ഭാര്യയുടെ കിരീടം അവസാനമായി വീണ്ടും ഉപയോഗിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News