കോവിഡ്‍മുക്തരെയും ഒമിക്രോൺ ബാധിക്കുമോ? ഡബ്ല്യുഎച്ച്ഒ പറയുന്നത് ഇതാണ്

20 മുതൽ 30 വരെ പ്രായമുള്ള യുവാക്കൾക്കിടയിലാണ് പുതിയ വകഭേദം കൂടുതൽ പടരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ

Update: 2022-01-08 14:08 GMT
Editor : Shaheer | By : Web Desk
Advertising

ആഗോളതലത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദമെത്തിയതിനു പിന്നാലെയാണ് ലോകത്ത് ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് ഭീതി പടരുന്നത്. എന്നാൽ, നേരത്തെ കോവിഡ് വന്ന് രോഗം ഭേദമായവരെ ഒമിക്രോൺ ബാധിക്കുമോ എന്ന തരത്തിലുള്ള ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. ഈ ആശങ്കയ്ക്ക് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) വിശദമായ മറുപടി നൽകുന്നുണ്ട്.

കോവിഡ് മുക്തരിൽ ഒമിക്രോണും ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ഡബ്ല്യുഎച്ച്ഒ വിശദമായ കുറിപ്പിൽ അറിയിച്ചത്. നേരത്തെ ശരീരത്തിലുള്ള പ്രതിരോധശേഷി ഇല്ലാതാക്കാൻ പുതിയ വകഭേദത്തിനാകും. മുൻപ് കോവിഡ് വന്ന് ഭേദമായവരെയും ഇതു ബാധിക്കും. വാക്‌സിനെടുക്കാത്തവരും വളരെ മുൻപ് വാക്‌സിൻ സ്വീകരിച്ചവരുമെല്ലാം കരുതിയിരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു.

കോവിഡ്മുക്തരായവരിൽ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ ബാധിക്കാൻ അഞ്ചിരട്ടി വരെ സാധ്യതയുണ്ടെന്നാണ് സംഘടന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നത്. എന്നാൽ, ഡെൽറ്റയിലും ഗുരുതരമായ രോഗങ്ങൾക്ക് ഒമിക്രോൺ ഇടയാക്കുന്നതിനു തെളിവുകളില്ലെന്നും നിരീക്ഷണമുണ്ട്. 20 മുതൽ 30 വരെ പ്രായമുള്ള യുവാക്കൾക്കിടയിലാണ് പുതിയ വകഭേദം കൂടുതൽ പടരുന്നതെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Summary: World Health Organization have said that the possibility of reinfection is high in the case of Omicron

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News