ഇനി കാനഡയിലേക്ക് പറക്കാം; യാത്രാ വിലക്ക് പിൻവലിച്ച് കാനഡ

നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.

Update: 2021-09-26 10:24 GMT
Editor : Midhun P | By : Web Desk
Advertising

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ  നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു. വിലക്ക് മാറുന്നതോടെ  ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡിയിലെത്താം. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.

പക്ഷേ കാനഡിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഈ മാസം 30 ന് മാത്രമേ സർവ്വീസുകൾ പുനരാരംഭിക്കൂ. കാനഡയിലേക്ക് യാത്ര ചെയ്യുന്നവർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഡൽഹിയിലുള്ള ജെനസ്ട്രിങ്സ് ലബോറട്ടിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറൻ്റൈനിൽ പ്രവേശിക്കണം.


18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാർ വിമാന കമ്പനി അധികൃതർക്കു മുമ്പിൽ ഹാജരാക്കേണ്ടത്. എന്നാൽ മുമ്പ് കോവിഡ് ബാധിച്ചവരാണെങ്കിൽ രാജ്യത്തെ ഏതൊരു അംഗീകൃത ലാബുകളിൽ നിന്നുള്ള സർട്ടിഫക്കറ്റ് കാണിക്കാവുന്നതാണ്.

രാജ്യത്ത് വീണ്ടും കോവിഡ് രൂക്ഷമായപ്പോഴാണ് കാനഡ ഇന്ത്യക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് നിരവധി വിദ്യാർഥികളും പ്രവാസികളും രാജ്യത്ത് കുടുങ്ങി പോവുകയായിരുന്നു.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News