കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു, ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

പാർട്ടിയിൽ നിന്നും ട്രൂഡോയുടെ രാജിയ്ക്കായി കനത്ത സമ്മർദമുയർന്ന അവസരത്തിലാണ് രാജി

Update: 2025-01-06 18:27 GMT
Editor : ശരത് പി | By : Web Desk
Advertising

ഒട്ടോവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദവിക്ക് പുറമെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും ട്രൂഡോ രാജിവെച്ചു. പാർട്ടിയിൽ നിന്നും ട്രൂഡോയുടെ രാജിക്കായി കനത്ത സമ്മർദമുയർന്ന അവസരത്തിലാണ് രാജി.

ഏറെ നാളായി താൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. കഴിഞ്ഞ രാത്രി താൻ രാജിയെക്കുറിച്ച് പാർട്ടിയുടെ പ്രസിഡന്റിനോട് പറഞ്ഞു. പാർട്ടിയോട് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനും താൻ പറഞ്ഞിട്ടുണ്ട്, പുതിയ ആളെ തെരഞ്ഞെടുക്കുന്ന ഉടൻ താൻ ഓഫീസ് വിടുമെന്നും ട്രൂഡോ പറഞ്ഞു.

ആന്തരികമായ യുദ്ധത്തിലാണ് താൻ, രാജ്യത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ ആരെ തിരഞ്ഞെടുക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. താനായിരിക്കില്ല ആ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി എന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

വീടുകൾക്കും ഭക്ഷണത്തിനും വില കുത്തനെ ഉയർന്നതിന് പിന്നാലെ ട്രൂഡോയ്‌ക്കെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. കൂടാതെ ജനങ്ങൾക്കിടയിൽ ട്രൂഡോയുടെ പ്രതിഛായ നഷ്ടപ്പെട്ടെന്നും പാർട്ടി വിലയിരുത്തിയിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News