ചാൾസ് ബ്രിട്ടന്റെ പുതിയ രാജാവ്
ചാൾസ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാർക്കർ രാജപത്‌നിയാകും. ചാൾസ് രാജാവാകുന്നതോടെ കാമിലക്ക് രാജപത്‌നി അഥവാ ക്വീൻ കൺസോർട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
Update: 2022-09-09 03:20 GMT
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവാകും. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിന്റെ നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ എലിസബത്ത് വിടപറഞ്ഞത്. 73 വയസ്സുകാരനായ ചാൾസ് കിങ് ചാൾസ് III എന്നാണ് ഇനി അറിയപ്പെടുക.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ മക്കളായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവർ ബാൽമൊറാലിലേക്ക് എത്തിയിരുന്നു. ചാൾസിന്റെ മക്കളായ വില്യവും ഹാരിയും ഇവിടെ എത്തിച്ചേർന്നിരുന്നു.