ലെബനാൻ യാത്രക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങൾ; ഹൈഫയിലും ചെങ്കടലിലും ഹൂതികളുടെ ആക്രമണം

ദക്ഷിണ ലബനാനിൽ നിന്ന്​ ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ള 30​ മിസൈലുകൾ അയച്ചു

Update: 2024-06-28 02:31 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: ഇസ്രായേൽ, ലെബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം രൂക്ഷം അമേരിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ലെബനാൻ യാത്രക്ക്​ വിലക്ക്​ ഏർപ്പെടുത്തി. യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കം തുടരുമെന്ന്​ അമേരിക്കയും യൂറോപ്യൻ യൂണിയനും അറിയിച്ചിട്ടുണ്ട്. ഗസ്സയിലും ഇസ്രായേൽ ആക്രമണം വ്യാപകമായി തുടരുകയാണ്. ഗസ്സയിൽ ഇസ്രായേൽ തോൽക്കുകയാണെന്ന്​ മുൻ പ്രതിരോധ മന്ത്രി പറഞ്ഞു. ജെനിനിൽ സ്​ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 16 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു,, ഹൈഫയിലും ചെങ്കടലിലും രണ്ട്​ കപ്പലുകൾക്ക്​ നേരെ ഹൂതി ആക്രമണം. 

ദക്ഷിണ ലബനാനിൽ നിന്ന്​ ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ മുപ്പത്​ മിസൈലുകൾ അയച്ച്​ ഹിസ്​ബുല്ല. ആക്രമണത്തെ തുടർന്ന്​ ഇസ്രായേൽ പ്രദേശങ്ങളിൽ തീപിടിത്തം ഉണ്ടായി. തെ​ക്കൻ ല​ബ​നാ​നി​ലെ ന​ബാ​ത്തി പ്ര​വി​ശ്യ​യി​ലെ ഐ​ത​റൗ​ൺ ഗ്രാ​മ​ത്തി​ന് നേ​രെ ഇ​സ്രാ​യേ​ലിന്റെ വ്യോ​മാ​ക്ര​മ​ണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ്​ ഹിസ്​ബുല്ലയുടെആ​ക്രമണം.

വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനിക സംഘത്തിനു നേരെ പോരാളികളുടെ ബോംബ് സ്ഫോടനം. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടി രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പർ ടീം കമാൻഡർ അലോൺ സാഗിയു ​കൊല്ലപ്പെട്ടു. 16 സൈനികർക്ക്​ പരിക്കുണ്ട്​. .

66 വയസുള്ള ഫലസ്തീൻ വനിതക്ക് നേരെ സൈന്യം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജബലിയ അഭയാർഥി ക്യാമ്പിലെ വീട്ടിൽ വെച്ചാണ് ക്രൂരമായ സംഭവം. ചെങ്കടലിലും ഹൈഫയിലും രണ്ട്​ ഇസ്രായേൽ കപ്പലുകൾക്ക്​ ​നേരെ ആക്രമണം നടത്തിയെന്ന്​ ഹൂതികൾ

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News