ആഴ്ചകൾക്കുള്ളിൽ യൂറോപ്പിന്‍റെ പകുതിയും ഒമിക്രോണിന്‍റെ പിടിയിലാകുമെന്ന് ലോകാരോഗ്യസംഘടന

യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ വ്യാപനതോത് കുറവുള്ളത് ആശ്വാസകരമാണ്

Update: 2022-01-14 02:15 GMT
Editor : afsal137 | By : Web Desk
Advertising

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്. ജനുവരി 11ലെ കണക്ക് പ്രകാരം 145982 പേരാണ് അമേരിക്കയിൽ ആശുപത്രികളിൽ കഴിയുന്നത്.

ആഗോള തലത്തിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. മരണനിരക്ക് നാൽപ്പത് ശതമാനവും വർധിച്ചു.ന്യൂയോർക്കിൽ കോവിഡ് കണക്ക് ഡിസംബറിനെക്കാൾ ഇരുപത് മടങ്ങാണ് വർധിച്ചത്.അമേരിക്കയിൽ മാത്രമല്ല, കാനഡയിലും സ്ഥിതി സങ്കീർണമാണ്. ക്യുബെക്കിൽ വാക്‌സിൻ എടുക്കാത്തവർക്ക് വരും ആഴ്ചകളിൽ പുതിയ ആരോഗ്യനികുതി ചുമത്തും.ബ്രിട്ടണിൽ പ്രതിദിനം ഒരു ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആഴ്ചകൾക്കുള്ളിൽ യൂറോപ്പിന്റെ പകുതിയും ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ അടുത്ത രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. എന്നാൽ യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ വ്യാപനതോത് കുറവുള്ളത് ആശ്വാസകരമാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News