ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടുകൾ ഇടിഞ്ഞുവീണു; ചിതറിയോടി ആളുകൾ, വീഡിയോ

150 അടി ഉയരത്തിൽ നിന്നാണ് പാറക്കെട്ടുകൾ ഇടിഞ്ഞുവീണത് . സംഭവത്തെത്തുടർന്ന് വെസ്റ്റ് ബേ അടച്ചിരിക്കുകയാണ്

Update: 2023-08-11 14:00 GMT
Editor : banuisahak | By : Web Desk
Advertising

ബ്രിട്ടനിൽ വിനോദസഞ്ചാരികൾക്ക് സമീപത്തേക്ക് പാറക്കെട്ടുകൾ ഇടിഞ്ഞുവീണു. ബ്രിട്ടനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡോർസെറ്റിലെ വെസ്റ്റ് ബേയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 150 അടി ഉയരത്തിൽ നിന്നാണ് പാറക്കെട്ടുകൾ ഇടിഞ്ഞുവീണതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കടൽത്തീരത്തുള്ളവർ ഓടിമാറിയതിനാൽ തലനാരിഴക്ക് ദുരന്തം ഒഴിവായി. പാറക്കെട്ട് ഇടിഞ്ഞതിനെ പിന്നാലെ ചെളിയും പൊടിപടലങ്ങളും പ്രദേശത്ത് നിറഞ്ഞു. സംഭവത്തെത്തുടർന്ന് വെസ്റ്റ് ബേ അടച്ചിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും കല്ലിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപകടം സംഭവിക്കുന്ന സമയം ചിലർ ക്ലിഫിന്റെ താഴെ ഫോട്ടോ എടുക്കുകയായിരുന്നു. ഇവർക്ക് മുന്നിലേക്കാണ് പാറ ഇടിഞ്ഞുവീണത്. ആളുകൾ കൂട്ടത്തോടെ ഓടിമാറുന്നത് വീഡിയോയിൽ കാണാം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News