ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യണോ?, സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക

ഫെയ്സ്ബുക്കിന്റെ സിവില്‍ ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്സ്ബുക്ക് ഇല്ലാതാക്കിയത് എന്ന് വിശദമാക്കുകയാണ് ടൈം മാഗസിനില്‍ ബില്ലി പെരിഗോ എഴുതിയ ലേഖനം

Update: 2021-10-08 10:39 GMT
Editor : Dibin Gopan | By : Web Desk
Advertising

കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഫെയ്സ്ബുക്ക് ഹാനികരമായി ബാധിക്കുന്നുണ്ടെന്ന ആരോപണം നേരിടുന്നതിനിടെ ഫെയ്സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മുഖചിത്രമാക്കി ടൈം മാസിക. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ' ഡിലീറ്റ് ഫെയ്സ്ബുക്ക്?' എന്നെഴുതിയ ഒരു ഡയലോഗ് ബോക്സും ചേര്‍ത്താണ് മുഖ ചിത്രം നല്‍കിയിരിക്കുന്നത്.

ഫെയ്സ്ബുക്കിലെ മുന്‍ ജീവനക്കാരിയ ഫ്രാന്‍സെസ് ഹൗഗന്റെ വെളിപ്പെടുത്തലുകളാണ് ഫെയ്സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കിയ പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്. ഉപഭോക്താളുടെ സുരക്ഷയ്ക്ക് വിലകല്‍പിക്കാതെ സാമ്പത്തിക ലാഭത്തിനാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നത് എന്ന് ഹൗഗന്‍ പറയുന്നു.

അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കാര്യമായ നടപടികളൊന്നും ഫെയ്സ്ബുക്ക് കൈക്കൊള്ളുന്നില്ല. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന പെണ്‍കുട്ടികളിലും കൗമാരക്കാരിലും സ്വന്തം ശരീരത്തെ കുറിച്ച് ആശങ്ക വളരുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പ്ലാറ്റ് ഫോം ആഗോള തലത്തില്‍ കലാപങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും ഇടയാക്കും വിധം ജനങ്ങളില്‍ ക്രോധം വളര്‍ത്തുന്നുണ്ടെന്നും ഫെയ്സ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹൗഗന്‍ വെളിപ്പെടുത്തിയിരുന്നു.

ഫെയ്സ്ബുക്കിന്റെ ലാഭത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഫെയ്സ്ബുക്കിന്റെ സിവില്‍ ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്സ്ബുക്ക് ഇല്ലാതാക്കിയത് എന്ന് വിശദമാക്കുകയാണ് ടൈം മാഗസിനില്‍ ബില്ലി പെരിഗോ എഴുതിയ ലേഖനം.ഫെയ്സ്ബുക്കിന്റെ ഭാവി എന്ത് തന്നെയായാലും. ആന്തരികമായി അതിനെതിരെയുള്ള അതൃപ്തി വളരുന്നുണ്ടെന്ന് വ്യക്തമാണ്. ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടേയും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ച ശക്തമാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നുവെന്നും ബില്ലി പെരിഗോ ലേഖനത്തില്‍ പറഞ്ഞു. ഹൗഗന്റെ വെളിപ്പെടുത്തലുകളൊന്നും ശരിയല്ല എന്ന പ്രതികരണമാണ് സക്കര്‍ബര്‍ഗില്‍ നിന്നുമുണ്ടായത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News