ഡെസ്മണ്ട് ടുട്ടുവിന്റെ മൃതദേഹം കേപ്ടൗണിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ എത്തിച്ചു

രണ്ടു ദിവസത്തിനു ശേഷം ഔദ്യോഗിക ശവ സംസ്‌കാര ചടങ്ങുകൾ നടത്തും

Update: 2021-12-30 09:50 GMT
Advertising

അന്തരിച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മൃതദേഹം ദക്ഷിണാപ്രിക്കയിലെ കേപ്ടൗണിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ എത്തിച്ചു. രണ്ടു ദിവസത്തിനു ശേഷം ഔദ്യോഗിക ശവ സംസ്‌കാര ചടങ്ങുകൾ നടത്തും. ജനുവരി ഒന്നിന് നടക്കുന്ന സംസ്‌കാര ചടങ്ങിൽ സന്ദർശകർക്ക് പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും.

ദക്ഷിണാഫ്രിക്കയിലുടനീളം അനുസ്മരണ പരിപാടികൾ നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം വളരെ ലളിതമായ രീതിയിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഏറ്റവും വിലകുറഞ്ഞ ശവപ്പെട്ടിയായിരിക്കണം തനിക്കെന്ന് എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ അറിയിച്ചു.

1948 മുതൽ 1991 വരെ ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാർക്കെതിരെ വെള്ളക്കാർ നടപ്പിലാക്കിയ വർണ്ണവിവേചനത്തിനെതിരെ പോരാടി, സമാധാനത്തിനുള്ള നോബൽ സമ്മാന ലഭിച്ച ഡെസ്മണ്ട് ടുട്ടു ഞായറാഴ്ചയാണ് മരണപ്പെട്ടത്.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News