ഫോബ്‌സിന്റെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽ നിന്ന് ട്രംപ് പുറത്ത്‌

കോവിഡ് കാലത്ത് 60 കോടി ഡോളറിന്റെ കുറവാണ് ട്രംപിന്റെ സമ്പാദ്യത്തിലുണ്ടായത്.

Update: 2021-10-07 10:14 GMT
Editor : Midhun P | By : Web Desk
Advertising

ഫോബ്‌സ് മാഗസിൻ പുറത്തിറക്കുന്ന അമേരിക്കയിലെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പുറത്തായി. 25 വർഷത്തിനു ശേഷം ഇതാദ്യമായാണ് ട്രംപില്ലാതെ ഫോബ്‌സിന്റെ പട്ടിക പുറത്തിറങ്ങുന്നത്.

250 കോടി ഡോളറാണ് നിലവിൽ ട്രംപിന്റെ ആസ്തി. ഏകദേശം 18,750 കോടി രൂപ. പക്ഷേ പട്ടികയിൽ ഇടം പിടിക്കാൻ 290 കോടി ഡോളറെങ്കിലും ആവശ്യമാണ്. അതായത് 40 കോടി ഡോളറിന്റെ കുറവാണ് ട്രംപിനു വിനയായത്.



കോവിഡ് കാലത്ത് 60 കോടി ഡോളറിന്റെ കുറവാണ് ട്രംപിന്റെ സമ്പാദ്യത്തിലുണ്ടായത്. ഇതാണ് സമ്പന്നരുടെ പട്ടികയിൽ നിന്നു ട്രംപ് പുറത്താകാൻ കാരണം. 1997 മുതൽ 2016 വരെ ട്രംപ് അതിസമ്പന്നരുടെ പട്ടികയിൽ ആദ്യത്തെ ഇരുന്നൂറിനുള്ളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റായതിനു ശേഷം ട്രംപിന്റെ വളർച്ച താഴോട്ടായിരുന്നു. 2015 ൽ 121-ാം സ്ഥാനത്തുണ്ടായിരുന്ന ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ വർഷം 156-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് 2017 ൽ 248-ാം റാങ്കും 2018, 2019 വർഷങ്ങളിൽ യഥാക്രമം 259, 275 റാങ്കുകളാണ് ട്രംപ് നേടിയത്. കഴിഞ്ഞ വർഷം അത് 339-ാം സ്ഥാനക്കാരനായി കുത്തനെ പിന്തള്ളപ്പെട്ടു.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News