പാകിസ്താനില്‍ 19കാരിയായ നര്‍ത്തകിയെ വെടിവച്ചു കൊന്നു

ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്

Update: 2022-03-02 02:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാകിസ്താനിലെ ലാഹോറില്‍ 19 വയസുകാരിയായ നര്‍ത്തകിയെ വെടിവെച്ചുകൊന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെ ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആയിഷ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആയിഷയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുരഭിമാന കൊലയാണോ തുടങ്ങി എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വിവാഹ മോചിതയായ ആയിഷ ഫൈസലാബാദില്‍ തന്നെ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളെയും മുന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുമെന്നും കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം റാവല്‍പിണ്ടി നഗരത്തില്‍ ഒരു നര്‍ത്തകിക്കുനോരെ ഒരാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു പുരുഷ ഡാന്‍സര്‍ കൊല്ലപ്പെട്ടിരുന്നു. നൃത്തം നടന്നുകൊണ്ടിരിക്കെയാണ് മദ്യപിച്ച ഒരാള്‍ മെഹക് നൂര്‍ എന്ന നര്‍ത്തകിക്കുനേരെ നിറയൊഴിച്ചത്. നൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സഹനര്‍ത്തകനായിരുന്ന നവീദ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News