ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ ഇമ്മാനുവേൽ മാക്രോണിന് ലീഡ്
97 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 27.6 ശതമാനം വോട്ടുകളാണ് ഇമ്മാനുവൽ മക്രോൺ നേടിയത്
Update: 2022-04-11 07:24 GMT
ഫ്രാന്‍സ്: ഫ്രാൻസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് ഭൂരിപക്ഷം. 97 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 27.6 ശതമാനം വോട്ടുകളാണ് ഇമ്മാനുവൽ മക്രോൺ നേടിയത്. മക്രോണിന്‍റെ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാർഥി മരീൻ ലീ പെൻ 23.41 ശതമാനം വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്.
24 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 12 പേരിൽ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുക. അടുത്ത ഘട്ടത്തിലും ജനവിധി അനുകൂലമായാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്‍റാവും മാക്രോൺ.