ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്താനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്

പലായനം ചെയ്തവർക്ക് വടക്കൻ ഗസ്സയിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണം എന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം

Update: 2024-03-06 19:12 GMT
Advertising

ഗസ: ഗസ്സയിൽ റമദാൻ മാസത്തിനു മുന്പ് വെടിനിർത്താനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. പലായനം ചെയ്തവർക്ക് വടക്കൻ ഗസ്സയിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണം എന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം.

വടക്കൻ ഗസ്സയിലേക്ക് യുഎന്നിന്റെ ഭക്ഷണവിതരണം പോലും ഇസ്രായേൽ തടയുന്നതിനാൽ പട്ടിണി മരണങ്ങൾ വർധിക്കുകയാണ്. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അനുസരിക്കാൻ ഹമാസിനും ഇസ്രായേലിനും മേൽ സമ്മർദമേറുകയാണ്.

ബന്ധികളെ വിട്ടുനൽകുന്നതിനു പകരമായി 40 ദിവസത്തെവെടിനിർത്തൽ എന്നതാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച നിർദേശം. റമദാനിൽ യുദ്ധം തുടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുദ്ധം പൂർണമായി അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റമില്ല എന്ന നിലപാടിലാണ് ഹമാസ്. ഒപ്പം വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തവർക്ക് തിരിച്ചുവരാൻ അവസരമൊരുക്കണം എന്നും ഹമാസ് പറയുന്നു.

പക്ഷേ ഇതിനെയെല്ലാം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എതിർക്കുന്നു. യുഎനന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങൾക്ക് വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ പ്രവേശനം നിഷേധിക്കുന്നതിനാൽ പട്ടിണി മരണങ്ങൾ കൂടുകയാണ്. കടൽ മാർഗം യുഎഇ ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനെ തടയില്ലെന്ന് ഇസ്രായേൽ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി 8,000-ത്തിലധികം ആളുകളെ ഗാസയ്ക്ക് പുറത്തേക്ക് എത്തിക്കേണ്ടതുണ്ടെന്ന് WHO അറിയിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News