ഗ്രേറ്റയെ ക്രൂഡോയിലില്‍ 'കുളിപ്പിച്ച്' ഗാര്‍ഡിയന്‍; വൈറലായി മുഖചിത്രം

ഗാര്‍ഡിയന്‍റെ സാറ്റര്‍ഡേ മാഗസിനിലാണ് മുഖചിത്രം പ്രസിദ്ധീകരിച്ചിക്കുന്നത്

Update: 2021-09-29 10:34 GMT
Advertising

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ  ഗ്രേറ്റ് തുന്‍ബെര്‍ഗിന്‍റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.   ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍റെ സാറ്റര്‍ ഡേ മാഗസിനിലാണ് ഗ്രേറ്റയുടെ ചിത്രം മുഖചിത്രമായി വന്നിരിക്കുന്നത്. തലയില്‍ നിന്ന് താഴേക്ക് ക്രൂഡോയില്‍ ഒഴുകി മുഖത്ത് പടരുകയും  പിന്നീടത് കഴുത്തിലേക്കും ചുമലിലേക്കും വ്യാപിക്കുന്നതടക്കം മൂന്ന് ചിത്രങ്ങള്‍ ഗാര്‍ഡിയന്‍ തങ്ങളുടെ വെബ്സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ ഒരു ചിത്രമാണ് ഗാര്‍ഡിയന്‍ മുഖചിത്രമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഗ്രേറ്റ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തുന്നത്. വലിയൊരു ത്യാഗമാണ് തങ്ങള്‍ക്ക് വേണ്ടി ഗ്രേറ്റ ചെയ്തത് എന്ന് ഗാര്‍ഡിയന്‍ വെബ്സൈറ്റില്‍ കുറിച്ചു.

ലോകനേതാക്കള്‍ പരിസ്ഥിതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും കല്‍ക്കരിയുടേയും ക്രൂഡോയിലിന്‍റേയുമൊക്കെ ഖനനത്തിന് വ്യാപകമായ അനുമതി നല്‍കുകയും ചെയ്യുന്നു എന്ന് ഗ്രേറ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകനേതാക്കളുടെ വര്‍ത്തമാനങ്ങള്‍ ഒരിക്കലും  പ്രയോഗതലത്തില്‍ നടപ്പിലാകില്ലെന്നും അവരുടെ പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ച നമ്മുടെ പ്രതീക്ഷകളെല്ലാം വെറുതെയായെന്നും യൂത്ത് ഫോര്‍ ക്ലൈമറ്റ് കോണ്‍ഫറന്‍സില്‍ ഗ്രേറ്റ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയടക്കം ഗ്രേറ്റ പേരെടുത്ത് വിമര്‍ശിച്ചു. 

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ വലിയ പോരാട്ടങ്ങള്‍ നടത്തിവരുന്ന ഗ്രേറ്റാ തുന്‍ബര്‍ഗ് 2018 ല്‍ തന്‍റെ സ്കൂളിന് മുന്നില്‍ വച്ച് നടത്തിയ പോരാട്ടമാണ് ലോകശ്രദ്ധ പിടിച്ച് പറ്റിയത്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെ പിന്നീട് ലോകമേറ്റെടുക്കുകയായിരുന്നു. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News