"ഇത് ഇങ്ങനെ അവസാനിക്കുമെന്ന് അവനറിയാമായിരുന്നു"; ടൈറ്റൻ ദുരന്തത്തെക്കുറിച്ച് ഓഷ്യൻഗേറ്റ് സി.ഇ.ഒയുടെ സുഹൃത്ത്

കാൾ സ്റ്റാൻലി എന്നയാളാണ് '60 മിനിറ്റ് ഓസ്‌ട്രേലിയ എന്ന ഓസ്‌ട്രേലിയൻ ടെലിവിഷൻ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2023-07-21 05:47 GMT
Advertising

ടൈറ്റൻ ദുരന്തത്തെക്കുറിച്ച് ഓഷ്യൻ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്റ്റൺ റഷിന് നേരത്തെ അറിയാമായിരുന്നുവെന്ന് റഷിന്റെ സുഹ്യത്ത് ആരോപിച്ചു. കാൾ സ്റ്റാൻലി എന്നയാളാണ് '60 മിനിറ്റ് ഓസ്‌ട്രേലിയ എന്ന ഓസ്‌ട്രേലിയൻ ടെലിവിഷൻ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ' ഇത് ഒരു ദുരന്തമാകുമെന്ന് അറിയാമായിരുന്നിട്ടും റഷ് കോടീശ്വരന്മാർക്ക് ഒരു എലിക്കെണി ഒരുക്കുകയായിരുന്നു' സ്റ്റാൻലി പറഞ്ഞു.

കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ടുള്ള നിർമിതി അപകടകരമാണെന്ന് താൻ മുന്നറിയിപ്പ് നല്കിയിരുന്നെന്നും സ്റ്റാൻലി കൂട്ടിച്ചേർത്തു. കൂടാതെ 2019ൽ ബഹാമസിൽ റഷുമായി ടൈറ്റന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയ അനുഭവവും സ്റ്റാൻലി പങ്കുവെച്ചു. ടെസ്റ്റ് ഡ്രൈവിന്റെ സമയത്ത് ഓരോ മുന്ന്-നാല് മിനിറ്റ് കഴിയുമ്പോഴും വെടിയൊച്ച പൊലൊരു ശബ്ദം കേട്ടിരുന്നു, കടലിനടിയിൽ നിന്ന് വളരെ ദൂരത്താണെങ്കിലും ഇത് കേൾക്കാമായിരുന്നുവെന്നും സ്റ്റാൻലി പറഞ്ഞു.

കാർബൺ ഫൈബർ ട്യൂബ് പരാജയപ്പെടുമെന്നും അത് ടൈറ്റന്റെ പൊട്ടിതെറിക്ക് കാരണമാകുമെന്നും റഷിന് അറിയാമായിരുന്നുവെന്ന് സ്റ്റാൻലി ആരോപിച്ചു. ബ്രിട്ടീഷ് സമുദ്ര പര്യവേഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് സബ്മറൈൻ വിദഗ്ദ്ധൻ പോൾ ഹെൻറി നാർജിയോലെറ്റ്, പാക്കിസ്താനി ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ ദാവൂദ് അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ഓഷ്യൻ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്റ്റൺ റഷ് എന്നിവരാണ് ടൈറ്റൻ ദുരന്തത്തിൽ മരിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News