16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കും

കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്.

Update: 2021-07-12 04:15 GMT
Advertising

മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റർ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു. 

സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന്‌ ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് സ്പേസ്‌വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ സൗരക്കാറ്റ് ഭംഗിയേറിയ മിന്നൽപ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും.

വലിയ തോതില്‍ ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുന്നതോടെ ഭൂമിയുടെ ഉപരിതലത്തില്‍ കൊടും ചൂട് അനുഭവപ്പെടുകയും കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജി.പി.എസിനെയും മൊബൈൽഫോൺ, സാറ്റ്‌ലൈറ്റ് ടി.വി. സിഗ്നലുകളിലും തടസങ്ങൾ നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത ട്രാൻസ്‌ഫോർമറുകളെയും ഇത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News