'ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തിൽ'; ആശങ്കയറിയിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ക്രിസ്ത്യൻ നേതാക്കളുടെ കത്ത്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്ക (ഫിയകോന)) യുടെ നേതൃത്വത്തിൽ 300ൽ കൂടുതൽ ക്രിസ്ത്യൻ നേതാക്കൾ ഒപ്പിട്ട കത്താണ് ആഗസ്റ്റ് ഒന്നിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയത്.

Update: 2024-08-13 11:10 GMT
Advertising

വാഷിങ്ടൺ: ലോകത്ത് മതസ്വാതന്ത്ര്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ക്രിസത്യൻ നേതാക്കളുടെ കത്ത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്ക (ഫിയകോന)) യുടെ നേതൃത്വത്തിൽ 300ൽ കൂടുതൽ ക്രിസ്ത്യൻ നേതാക്കൾ ഒപ്പിട്ട കത്താണ് ആഗസ്റ്റ് ഒന്നിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയത്. ഇന്ത്യയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദു ദേശീയവാദി പാർട്ടിയായ ബി.ജെ.പി അധികാരത്തിലെത്തിയത് മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ റോക്കറ്റ് പോലെ കുതിച്ചുയർന്നെന്ന് കത്തിൽ പറയുന്നു. 2022ൽ 1,198 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ ഇത് വീണ്ടും വർധിച്ച് 1,570 ആയെന്നും ഫിയകോന ചൂണ്ടിക്കാട്ടുന്നു.

18 ബിഷപ്പുമാർ, മൂന്ന് ആർച്ച് ബിഷപ്പുമാർ, വിവിധ മേഖലകളിൽനിന്നുള്ള 167 പുരോഹിതൻമാർ തിയോളജികൾക്ക് സ്‌കൂളുകളിൽ ഡീനുമാരും മുൻ പ്രസിഡന്റുമാരും അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചത്. ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട സഖ്യകക്ഷി മാത്രമല്ല, ക്രിസ്ത്യാനികളെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം കൂടിയാണ്. യു.എസ് ചർച്ചുകൾ ഇക്കാര്യത്തിൽ വലിയ മൗനത്തിലാണെന്നും ഫിയകോന ബോർഡ് മെമ്പറും സൗത്ത് ഏഷ്യൻ രാഷ്ട്രീയത്തിൽ വിദഗ്ധനായ മാധ്യമപ്രവർത്തകനുമായ പീറ്റർ ഫെഡറിക് പറഞ്ഞു. എങ്കിലും അവസാനം വിവിധ മേഖലയിലുള്ള ക്രിസ്ത്യൻ നേതാക്കൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവർക്കായി ശബ്ദമുയർത്തിയതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുന്ന രാജ്യങ്ങളെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക പരിഗണന വേണ്ട രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താറുള്ളത്. ഇന്ത്യയെ ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മനുഷ്യാവകാശ പ്രവർത്തകരും വിദഗ്ധരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News