മക്കളെ ചായയുണ്ടാക്കാൻ പഠിപ്പിച്ച് ഇന്ത്യൻ-അമേരിക്കൻ ഡോക്ടർ; ഞങ്ങളുടെ ചായ ഇങ്ങനെയല്ലെന്ന് ഇന്ത്യക്കാർ

തിളച്ചു വന്ന ചായ കണ്ട് മിക്കവരും അന്തം വിട്ടു

Update: 2021-12-15 07:59 GMT
Editor : abs | By : Web Desk
Advertising

ഒരു ചായയിൽ എന്തിരിക്കുന്നു എന്നല്ലേ, ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ഇന്ത്യൻ ട്വിറ്റർ സമൂഹം പറയുന്നത്. ഇന്ത്യ വംശജനായ അമേരിക്കൻ ന്യൂറോ സർജൻ ഡോ. സഞ്ജയ് ഗുപ്ത മക്കളെ ചായയുണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ട്വിറ്റർ ലോകത്തെ ചായ് പേ ചർച്ചയിലെത്തിച്ചത്. 

മക്കളെ ചായയുണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ടെലിവിഷൻ അവതാരകൻ കൂടിയായ സഞ്ജയ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കുടുംബത്തിൽ നിന്ന് കിട്ടിയ പരമ്പരാഗത റസിപ്പിയാണ് മക്കളെ പഠിപ്പിക്കുന്നതെന്ന് സഞ്ജയ് പറയുന്നു. അമ്മയുണ്ടാക്കിയ ചായയുടെ രുചിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചാണ് വീഡിയോ ആരംഭിക്കുന്നത്. 



എന്നാൽ പ്രശ്‌നം അവിടെയൊന്നുമായിരുന്നില്ല. ഉണ്ടാക്കി വന്ന ചായ കണ്ട് മിക്കവരും അന്തം വിട്ടു. ഇത് ഇന്ത്യയിലെ ചായയേ അല്ല വെറും പാലുംവെള്ളമാണ് എന്നാണ് ട്വിറ്റർ സമൂഹം പ്രതികരിച്ചത്. ഇങ്ങനെയല്ല ഞങ്ങളുടെ ചായ എന്ന് ട്വീറ്റ് ചെയ്തവരും ധാരാളം. മൂന്നര മിനിറ്റ് നീളുന്ന വീഡിയോ സിഎൻഎന്നിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News