ഗർഭിണിയുടെയും പിതാവിന്റെയും ജീവനെടുത്ത വാഹനാപകടം: യുകെയിൽ ഇന്ത്യക്കാരന് 16 വർഷം തടവ്

തടവുശിക്ഷ കൂടാതെ നിതേഷിന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്

Update: 2022-12-09 16:31 GMT
Advertising

ലണ്ടൻ: ഗർഭിണിയുടെയും പിതാവിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ഇന്ത്യൻ വംശജനായ ഡ്രൈവർക്ക് യുകെയിൽ 16വർഷം തടവു ശിക്ഷ. കെന്റിലെ റാംസ്‌ഗേറ്റിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന അപകടത്തിന് നിതേഷ് ബിസെൻഡറി(31) എന്നയാളെയാണ് ശിക്ഷിച്ചിരിക്കുന്നത്.

അപകടം നടന്ന സമയത്ത് ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു നിതേഷ് എന്നാണ് റിപ്പോർട്ടുകൾ. ഗർഭിണിയായിരുന്ന നോഗ ഷെല്ല,പിതാവ് യോറം ഹിർഷ്ഫീൽഡ് എന്നിവരെ കൊലപ്പെടുത്തിയ നിതേഷ് രണ്ട് കുട്ടികളുൾപ്പടെ മൂന്ന് പേരുടെ നേരെയും വാഹനമോടിച്ചു കയറ്റി.

നിതേഷ് കുറ്റക്കാരനെന്ന് കാന്റർബറി കോടതി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. തടവുശിക്ഷ കൂടാതെ ജയിൽമോചിതനാകുന്ന ദിവസം മുതൽ 10 വർഷത്തേക്ക് നിതേഷിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയിട്ടുമുണ്ട്‌. അപകടം കാറിന്റെ സാങ്കേതികത്തരാർ ആണെന്നായിരുന്നു നിതേഷിന്റെ വാദം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News