കാറിൽ വെച്ച് ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ചു; ഇൻഷൂറൻസ് തുകയായി 5.2 മില്യൺ ഡോളർ നൽകണമെന്ന് കോടതി

ഇൻഷൂറൻസ് കമ്പനിയായ ജിഇഐസിഒ ആദ്യം സ്ത്രീയുടെ അവകാശ വാദം നിരസിച്ചിരുന്നു. എന്നാൽ മിസോറി കോടതി ഇൻഷൂറൻസ് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു

Update: 2022-06-11 10:40 GMT
Advertising

കാറിൽ വെച്ച് നടന്ന ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ച യുവതിക്ക് ഇൻഷൂറൻസ് കമ്പനിയായ ജിഇഐസിഒ 5.2 മില്യൺ ഡോളർ നൽകണമെന്ന് കോടതി. പങ്കാളിയുടെ ഇൻഷൂർ ചെയ്ത കാറിൽ വെച്ച് നടത്തിയ ലൈംഗിക ബന്ധത്തിലൂടെ എച്ച്.പി.വി( ഹ്യൂമൻ പാപില്ലോംവൈറസ്) അസുഖം ബാധിച്ച യുഎസ് യുവതിക്ക് തുക നൽകണമെന്ന് മിസോറി കോടതിയാണ് ഉത്തരവിട്ടത്. 'Injuries and losses.' (പരിക്കും നഷ്ടവും) ഇനത്തിൽ പെടുത്തി തന്റെ പങ്കാളി അശ്രദ്ധമായി രോഗിയാക്കിയെന്ന് കാണിച്ചാണ് മിസോറി സ്‌റ്റേറ്റ് നിവാസിനിയായ ക്ലെയിം അവകാശപ്പെട്ടിരുന്നത്. കോടതി രേഖകളിൽ എം.ഒ എന്നറിയപ്പെട്ട സ്ത്രീ 9.9 ബില്യൺ ഡോളറാണ് ഇൻഷൂറൻസായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മധ്യസ്ഥൻ ഇടപെട്ട് 5.2 മില്യൺ ഡോളറായി നിശ്ചയിക്കുകയായിരുന്നു.



ഇൻഷൂറൻസ് ചെയ്തയാൾ തന്റെ അസുഖ വിവരം എം.ഒയോട് പങ്കുവെക്കേണ്ടതായിരുന്നുവെന്നും എന്നാലത് ചെയ്തില്ലെന്നും മധ്യസ്ഥൻ കണ്ടെത്തി. ഇൻഷൂറൻസ് കമ്പനിയായ ജിഇഐസിഒ ആദ്യം സ്ത്രീയുടെ അവകാശ വാദം നിരസിച്ചിരുന്നു. എന്നാൽ മിസോറി കോടതി ഇൻഷൂറൻസ് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. എച്ച്പിവി യുഎസ്സിൽ വളരെ കൂടുതൽ ബാധിക്കപ്പെടുന്ന അസുഖമാണ്. 2017ൽ നടന്ന സംഭവത്തിന്റെ പേരിൽ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചെലവുകളാണ് സ്ത്രീ ആവശ്യപ്പെട്ടിരുന്നത്. കോടതി ഉത്തരവ് പുറത്തുവന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.


'എന്തുകൊണ്ടാണ് കാർ ഇൻഷൂറൻസിന് ഇത്രയധികം ചിലവ് വരുന്നത് എന്നതിന്റെ വലിയൊരു ഭാഗമാണ് ഇതുപോലുള്ള ക്രേസി നാശനഷ്ട ക്ലെയിമുകൾ, വിഷയത്തിൽ ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

Insurance company GEICO pays $ 5.2 million to woman infected with hpv in car

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News