കോവിഡ് വാക്സിൻ നാലാം ഡോസിനും അനുമതി നൽകി ഇസ്രാഈൽ
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകിയത്. 60 വയസ് കഴിഞ്ഞവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ആഴ്ച ശിപാർശ ചെയ്തിരുന്നു.
കോവിഡ് വാക്സിൻ നാലാം ഡോസിനും അനുമതി നൽകി ഇസ്രാഈൽ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകിയത്. 60 വയസ് കഴിഞ്ഞവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ആഴ്ച ശിപാർശ ചെയ്തിരുന്നു.
ഇസ്രാഈൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.
അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തവർക്ക് നാലാമത്തെ ഡോസായി രണ്ടാംഘട്ട ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നും ബൂസ്റ്റർ ഡോസിന് ഒമിക്രോണിനെ തടയാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരുന്നു. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കുമെന്നും ആരോഗ്യ സംവിധാനങ്ങള്‍ കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.