ദക്ഷിണ ലബനാനില്‍ ഇസ്രായേല്‍ ബോംബാക്രമണം
ഇറാനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലബനാനിലെ തെഹ്റാന്‍ അനുകൂല ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പുതിയ യുദ്ധമുഖം തുറക്കുന്നത്.
ദക്ഷിണ ലബനാനില്‍ ഇസ്രായേലിന്റെ ബോംബാക്രമണം. ഇതിന് തിരിച്ചടിയായി ഇസ്രായേലിനു നേര്‍ക്ക് ഹിസ്ബുല്ല നിരവധി റോക്കറ്റുകള്‍ അയച്ചു. യുദ്ധസാഹചര്യം എന്തു വില കൊടുത്തും തടയണമെന്ന് യു.എന്‍ നിര്‍ദേശിച്ചു
ദക്ഷിണ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആളപായം ഉണ്ടോ എന്ന് വ്യക്തമല്ല. അതിര്‍ത്തി മേഖലയില്‍ കവചിത വാഹനങ്ങളും ഇസ്രായേല്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി റോക്കറ്റുകലാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളിലല്ല റോക്കറ്റുകള്‍ പതിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. അകെ 19 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല അയച്ചത്. ഇതില്‍ പത്തെണ്ണം അയേണ്‍ ഡോം സിസ്റ്റം പ്രതിരോധിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കി.
ഇറാനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലബനാനിലെ തെഹ്റാന്‍ അനുകൂല ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പുതിയ യുദ്ധമുഖം തുറക്കുന്നത്. എന്നാല്‍ യുദ്ധത്തിലേക്ക് സംഘര്‍ഷം കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. യു.എന്നും യൂറോപ്യന്‍ യൂണിയനും സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി. സംഘര്‍ഷം തീര്‍ക്കാന്‍ നീക്കം ആരംഭിച്ചതായി ലബനാനിലെ ഇടക്കാല സര്‍ക്കാരും അറിയിച്ചു.