ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; 71 പേർ കൂടി കൊല്ലപ്പെട്ടു

മ​ധ്യ​സ്ഥ ച​ർ​ച്ച ന​ല്ല​നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് അമേരിക്ക

Update: 2024-08-25 01:03 GMT
Advertising

ദുബൈ: വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിലുടനീളം കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ​. തെ​ക്ക​ൻ, മധ്യ ഗ​സ്സയിൽ ഇ​സ്രാ​യേ​ൽ സേ​ന ​ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ലായി 71 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖാ​ൻ യൂ​നു​സി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് 10 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലേക്ക് തിരിക്കും​. ​ ഇസ്രായേൽ സംഘവുമായി ഇന്നലെ രാത്രി നെതന്യാഹു ചർച്ച നടത്തിയിരുന്നു. ഹമാസ്​ സംഘം കൈറോയിലുണ്ട്​. ഖ​ലീ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള ഹ​മാ​സ് സം​ഘം ച​ർ​ച്ച​യി​ൽ നേ​രി​ട്ട് പ​​ങ്കെ​ടു​ക്കു​മോ എ​ന്ന കാര്യം വ്യ​ക്ത​മ​ല്ല.

ഫിലാഡെൽഫിയ കോറിഡോറിൽനിന്ന്​ ഭാഗിക പിൻമാറ്റം മാത്രമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചു നിൽക്കുകയാണ്​. വിട്ടുവീഴ്ചകൾക്ക്​ നെതന്യാഹു തയാറായില്ലെങ്കിൽ ചർച്ച പരാജയപ്പെടുമെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ ഇസ്രായേലിന്​ മുന്നറിയിപ്പ്​ നൽകി​.

ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റം എന്ന ആവശ്യത്തിൽ ഹമാസ്​ ഉറച്ചു നിൽക്കുകയാണ്​. കൈ​റോ​യി​​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ല്ല​നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു. സി.​ഐ.​എ ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സ്, യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ പ​ശ്ചി​മേ​ഷ്യ കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ബ്രെ​റ്റ് മ​ക്ഗു​ർ​ക് എ​ന്നി​വ​രാ​ണ് യു.​എ​സി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

വെടിനിർത്തൽ കരാർ പ്രഖ്യാപനം ഉടൻ വേണമെന്നാവശ്യപ്പെട്ട്​ പതിനായിരങ്ങൾ തെൽ അവീവിലും ജറൂസലമിലും പ്രകടനം നടത്തി. ബന്ദികളെ ജീവനോടെ തിരിച്ചുകിട്ടാനുള്ള അവസാന സന്ദർഭമാണിതെന്ന്​ പ്രക്ഷോഭകർ വ്യക്​തമാക്കി.

ഇസ്മാഈൽ ഹനിയ്യയെ തെഹ്​റാനിൽ വധിച്ചതിനുള്ള പ്രതികാരം ഉടൻ ഉണ്ടാകുമെന്ന്​ സൂചന നൽകി ഇസ്​ലാമിക്​ റവലൂഷനറി ഗാർഡ്​ കമാണ്ടർ. ഹിസ്​ബുല്ലയുടെ ഭാഗത്തുനിന്ന്​ വ്യാപക ​ആക്രമണവും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്​. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ്​ സംയുക്​ത സൈനിക മേധാവി ഇസ്രായേലിലേക്ക്​ തിരിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News