വെസ്റ്റ് ബാങ്കിലെ റോഡുകളും കുടിവെള്ള പദ്ധതികളും തകർത്ത് ഇസ്രായേൽ
വീടുകൾക്കുള്ളിൽ സൈന്യം കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ചതായി റിപ്പോർട്ട്
വെസ്റ്റ് ബാങ്ക്: ഇസ്രായൽ സൈന്യം വെസ്റ്റ് ബാങ്കിലെ റോഡുകളും ഗ്രാമീണ മേഖലയിലെ കുടിവെള്ള പദ്ധതികളും തകർത്തുവെന്ന് റിപ്പോർട്ട്. രാത്രിയിലും വെസ്റ്റ് ബാങ്കിലെ വീടുകളിൽ റെയ്ഡിന്റെ പേരിൽ സൈന്യം അക്രമം അഴിച്ചുവിടുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.പ്രായമായവരെയും സ്ത്രീകളെയും ഉപദ്രവിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു.
സൈനികർ വിവിധ റോഡുകൾ തകർക്കുകയും കുടിവെള്ള പദ്ധതികൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിവിധ വീടുകളിൽ വെള്ളം കയറിയതായും ഫലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച പുലർച്ചെയും അസുൻ, കഫ്ർ,ഖദ്ദും പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമം തുടരുകയാണ്. അസുനിൽ വീട് റെയ്ഡ് ചെയ്ത സൈന്യം കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും ഉപയോഗിച്ചതായി വഫ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ റാമല്ലയ്ക്ക് സമീപമുള്ള സൈനിക ചെക്ക്പോസ്റ്റിന് സമീപത്ത് കൂടെ നടന്നുപോയ ഫലസ്തീനിയെ സൈന്യം കസ്റ്റഡിയിലെടുത്തു.