ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ നൂറിലേറെ മരണം; കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ച് ഹിസ്ബുല്ല

ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം നടന്നു

Update: 2024-11-09 01:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലേറെ മരണം. ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത്​ ശതമാനവും സ്തീകളും കുട്ടികളുമെന്ന്​ യുഎൻ റിപ്പോർട്ട്​. ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ​ ഹിസ്​ബുല്ല അയച്ചു.

ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം നടന്നു. ടെയ്​റിലെ ആക്രമണത്തിൽ മൂന്ന്​ മരണവും മുപ്പതിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ലബനാനിൽ 3117 പേരാണ്​ ഇതുവരെ കൊല്ലപ്പെട്ട​തെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണ്​ ഇസ്രായേൽ തുടരുന്നതെന്ന്​ യുഎൻ കുറ്റപ്പെടുത്തി. ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണങ്ങളുടെ ഇരകളായവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന്​ 32 പേജുള്ള യുഎൻ അന്വേഷണ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി. ഒരു മാസത്തിലേറെയായി വടക്കൻ ഗസ്സയിൽ തുടരുന്ന ഉപരോധവും ആക്രമണവും സൃഷ്ടിക്കുന്ന മാനുഷിക ദുരന്തം ഹൃദയഭേദകമാണെന്ന്​ യുഎൻ ഏജൻസികളും അറിയിച്ചു. ഇതിനകം 1500ൽ അധികം പേരാണ്​ ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത്​.

അതേസമയം ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ചു തുടങ്ങിയതായി ഹിസ്​ബുല്ല അറിയിച്ചു. സൈനിക കേന്ദ്രങ്ങൾക്ക്​ വൻനാശം വരുത്താൻ കഴിഞ്ഞതായും ഹിസ്​ബുല്ല അവകാശപ്പെട്ടു. വിവര ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹുവിന്‍റെ ഓഫീസിനെതിരെ അന്വേഷണം ആരംഭിച്ചു. ഗസ്സയുമായി ബന്​ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നതിന്​ നെതന്യാഹുവിന്‍റെ സഹായി ഉൾപ്പെടെ 5 പേരെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. അതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഫർഹദ്​ സകേരി എന്ന അഫ്​ഗാൻ പൗരനെ പിടികൂടിയതിൽ നിന്നാണ്​ ഇക്കാര്യം വെളിപ്പെട്ടതെന്നാണ്​ നീതിന്യായ വകുപ്പ്​ വ്യക്​തമാക്കുന്നത്​.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News