102 ഏക്കർ വരുന്ന കാലിഫോർണിയ എസ്‌റ്റേറ്റ് വിൽക്കാനൊരുങ്ങി ജെയിംസ് കാമറൂൺ
ഇപ്പോൾ കൂടുതൽ സമയവും ന്യൂസിലാന്റിൽ ചിലവഴിക്കുന്നതിനാലാണ് എസ്‌റ്റേറ്റ് വിൽക്കുന്നതെന്ന് കാമറൂൺ പറഞ്ഞു
ടൈറ്റാനിക് അവതാർ എന്നീ സിനിമകളുടെ സംവിധായകൻ ജെയിംസ് കാമറൂൺ കാലിഫോർണിയയിലെ 102 ഏക്കറോളം വരുന്ന തന്റെ എസ്‌റ്റേറ്റ് വിൽക്കാനൊരുങ്ങുന്നു. 33 മില്ല്യൺ ഡോളറിനാണ് വിൽക്കുന്നത്. പീപിൾ മാഗസിന്റെ റിപ്പോർട്ടനുസരിച്ച് കടൽ തീരത്തുള്ള ഈ എസ്‌റ്റേറ്റിൽ 8000 സ്‌ക്വയർ ഫീറ്റിലുള്ള ഒരു വീടും 2000 സ്‌ക്വയർ ഫീറ്റുള്ള ഒരു ഗസ്റ്റ് ഹൗസുമുണ്ട്.
ഇത്കൂടാതെ 24000 സ്‌ക്വയർ ഫീറ്റുള്ള ഒരു ഗാരേജും ഇവിടെയുണ്ട് ഇത് അന്തർ വാഹിനിയും ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളും സൂക്ഷിക്കാൻ ഉപയോഗിച്ചുവെന്ന് കാമറൂൺ പറഞ്ഞു. എസ്‌റ്റേറ്റിൽ ഒരു ജിം, സിനിമാ തിയേറ്റർ, ഓഫീസ്, ഗെയിം റും എന്നിവയുമുണ്ട്.
1990 കളുടെ അവസാനത്തിൽ 4.3 മില്ല്യണിനാണ് കാമറൂൺ ഈ എസ്റ്റേറ്റ് സ്വന്തമാക്കുന്നത്. ഇപ്പോൾ കൂടുതൽ സമയവും ന്യൂസിലാന്റിൽ ചിലവഴിക്കുന്നതിനാലാണ് എസ്‌റ്റേറ്റ് വിൽക്കുന്നതെന്ന് കാമറൂൺ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.