ജോ ബൈഡൻ അമേരിക്കൻ ജനതയോട് വിഡ്ഢികളെ പോലെ പെരുമാറുന്നു: എലോൺ മസ്‌ക്

'ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഫോർഡ് പോലുള്ള കമ്പനികൾ മുമ്പത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിക്കുന്നു', എന്ന് ബൈഡൻ ഒരു ട്വിറ്റർ പോസ്റ്റിൽ പരാമർശിച്ചിരുന്നു

Update: 2022-01-28 07:05 GMT
Editor : afsal137 | By : Web Desk
Advertising

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൊതുജനങ്ങളോട് വിഡ്ഢികളെ പോലെ പെരുമാറുന്നുവെന്ന് അമേരിക്കൻ കോടീശ്വരൻ എലോൺ മസ്‌ക്. പ്രധാന കാർ കമ്പനികളായ ജനറൽ മോട്ടോഴ്സ്, ഫോർഡ് മോട്ടോർ എന്നിവയുടെ എക്സിക്യൂട്ടീവുകളുമായി യു.എസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി എലോൺ മസ്‌ക് രംഗത്തെത്തിയത്.

'ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഫോർഡ് പോലുള്ള കമ്പനികൾ മുമ്പത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിക്കുന്നു', എന്ന് ബൈഡൻ ഒരു ട്വിറ്റർ പോസ്റ്റിൽ പരാമർശിച്ചിരുന്നു. എന്നാൽ എലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയെ ഈ ട്വിറ്റർ പോസ്റ്റിൽ പരാമർശിച്ചിരുന്നില്ല. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഭാവിയെ കുറിച്ചായിരുന്നു അദ്ദഹത്തിന്റെ ട്വിറ്റർ പോസ്റ്റ്. ഇതു കൂടാതെ വ്യവസായ സൗഹൃദപരമായ നിയമനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജനറൽ മോട്ടോഴ്സ്, ഫോർഡ് എന്നീ കമ്പനികളുടെ സിഇഒമാരെയും മറ്റു വ്യവാസായ പ്രമുഖരെയും ബൈഡൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്ന മസ്‌കിനെ ചർച്ചയ്ക്കു വിളിച്ച വ്യവസായ പ്രമുഖരുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയുണ്ടായി. ഇതാണ് എലോൺ മസ്‌കിനെ ചൊടിപ്പിച്ചത്. ബൈഡൻ ഭരണം അൽപ്പം പക്ഷപാതപരമാണെന്നും എലോൺ മസ്‌ക് വിമർശിച്ചിരുന്നു

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News