റഷ്യക്ക് മേൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ലെന്ന് ജോ ബൈഡൻ

റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു

Update: 2022-02-24 19:26 GMT
Editor : abs | By : Web Desk
Advertising

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ മറുപടി നൽകും. യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ല, സഖ്യ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. 

റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News