മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി; മുന്‍ഭാര്യ 15 ദശലക്ഷം ഡോളർ നല്‍കണം

ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ

Update: 2022-06-02 04:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് വിധി. വിധിയിൽ ജോണി ഡെപ്പ് നന്ദി അറിയിച്ചു.

ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ.മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിചേർന്നത്. യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ടപരിഹാരം നൽകണം.

ജോണി ഡെപ്പിന് അനുകൂലമായ കോടതി വിധി വിധി ​ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് വ്യക്തമാക്കി. തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ല. ഡെപ്പിന്‍റെ സ്വാധീനം അത്രമേൽ വലുതായതിനാലാണ് തനിക്ക് പ്രതികൂലമായ വി​ധി വന്നതെന്നും ഹേർഡ് പറഞ്ഞു. ട്വിറ്റർ പോസ്റ്റിലൂടെയാണ് ആംബർ ഹേർഡ് പ്രതികരിച്ചത്.

2018 ൽ 'ദ് വാഷിങ്ടണ്‍ പോസ്റ്റിൽ' താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്‍റെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിന്‍റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഭാര്യയുടെ ആ പരാമർശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News