വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണ് അര്‍ബുദം സ്ഥിരീകരിച്ചു

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വയറുവേദനയെ തുടര്‍ന്ന് കേറ്റ് ഒരു ശസ്ത്രക്രിയക്ക് വിധേയായിരുന്നു

Update: 2024-03-23 05:17 GMT
Editor : Jaisy Thomas | By : Web Desk

കേറ്റ് മിഡില്‍ടണ്‍

Advertising

ന്യൂയോര്‍ക്ക്: ചാള്‍സ് രാജാവിന് പിന്നാലെ വില്യം രാജകുമാരന്‍റെ ഭാര്യ കേറ്റ് മിഡില്‍ടണ് അര്‍ബുദം സ്ഥിരീകരിച്ചു. വെയില്‍സ് രാജകുമാരി കീമോ തെറാപ്പിക്ക് വിധേയയായെന്ന് വെള്ളിയാഴ്ച കെൻസിംഗ്ടൺ പാലസ് പുറത്തിറക്കിയ ഒരു സ്വകാര്യ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വയറുവേദനയെ തുടര്‍ന്ന് കേറ്റ് ഒരു ശസ്ത്രക്രിയക്ക് വിധേയായതായി എന്ന വിവരം കഴിഞ്ഞ ജനുവരി 17ന് പുറത്തുവന്നിരുന്നു.എന്നാല്‍ വയറുവേദനയുടെ കാരണം ക്യാന്‍സറല്ലെന്ന് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയാനന്തര പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ ഏതു തരം ക്യാന്‍സറാണെന്ന് കേറ്റിന്‍റെ സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കെൻസിംഗ്ടൺ പാലസ് വക്താവ് പറയുന്നു. തങ്ങള്‍ കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് പാലസ് വ്യക്തമാക്കി. എല്ലാവര്‍ക്കുമുള്ളതുപോലെ രാജകുമാരിക്കും അവരുടെതായ സ്വകാര്യതയുണ്ടെന്നും പാലസ് കൂട്ടിച്ചേര്‍ത്തു.

"എൻ്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും എന്നെ സുഖപ്പെടുത്താൻ സഹായിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു." കേറ്റ് പറഞ്ഞു. ക്യാൻസർ ബാധ മുഴുവൻ കുടുംബത്തെയും ഞെട്ടിച്ചെന്നും തൻ്റെ ഭർത്താവ് വില്യംസ് രാജകുമാരൻ്റെയും മറ്റെല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് കേറ്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വില്യം രാജകുമാരന്‍റെ സഹോദരന്‍ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മര്‍ക്കലും കേറ്റ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.''വെയിൽസ് രാജകുമാരിക്ക് രാജ്യത്തിൻ്റെ മുഴുവൻ സ്നേഹവും പിന്തുണയുമുണ്ട്'' യുകെ പ്രസിഡന്‍റ് ഋഷി സുനക് കുറിച്ചു.

അടുത്തിടെ രാജകുടുംബത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ അംഗമാണ് കേറ്റ്. നേരത്തെ ചാള്‍സ് രാജകുമാരനാണ് അര്‍ബുദം സ്ഥിരീകരിച്ചത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ക്യാന്‍സറിന്‍റെ രൂപം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്‍റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News